ലിയോണൽ മെസ്സിയും ടീമും കേരളത്തിലേക്ക് വരുമെന്ന് അന്തിമ സ്ഥിരീകരണം. നവംബറിൽ കേരളത്തിൽ കളിക്കുമെന്ന് അർജൻ്റൈൻ ഫുട്ബോൾ അസോസിയേഷൻ. എതിരാളികളെ പിന്നീട് അറിയിക്കും. ഒക്ടോബറിൽ കളിക്കുക അമേരിക്കയിൽ.
മെസിയുടെയും സംഘത്തിന്റെയും വരവ് ആരാധകർക്കുള്ള ഓണ സമ്മാനമാണെന്നാണ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്. വലിയ സുരക്ഷ ആവശ്യമുളളതിനാല്‍ മുഖ്യമന്ത്രിയോട് സംസാരിച്ചതിന് ശേഷം ബാക്കി ഒരുക്കങ്ങളെപ്പറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജീകരിക്കാനാണ് നോക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2026 ലോകകപ്പിന് മുന്‍പ് അർജന്റീന ഫുട്ബോള്‍ ടീമിലെ മുഴുവന്‍ കളിക്കാരെയും കേരളത്തിലെത്തിക്കാനാണ് ആഗ്രഹിച്ചത്. അതിന് മുന്‍പേ ധാരണയായതാണ്. ഇപ്പോള്‍ എഎഫ്ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു .