"സനയെ ഓർക്കാൻ കിരീടം വേണ്ട, എൻ്റെ കുടുംബം എല്ലാ ദിവസവും അവളുടെ ഓർമകളിലാണ്"; വൈകാരിക മറുപടിയുമായി ലൂയിസ് എൻറിക്വെ

ബോൺ ക്യാൻസർ ബാധിതയായിരുന്ന സന അഞ്ച് മാസത്തോളം രോഗവുമായി പൊരുതിയാണ് മരണത്തിന് കീഴടങ്ങിയത്.
2019 ജൂൺ 19നായിരുന്നു ഫുട്ബോൾ ലോകത്തെ വിഷമിപ്പിക്കുന്ന ആ തീരുമാനമെത്തിയത്.
ആറ് വർഷം മുമ്പ് അകാലത്തിൽ വിട പറഞ്ഞ ലൂയിസ് എൻറിക്വെയുടെ മകൾ സനയ്ക്കാണ് പിഎസ്‌ജി ആരാധകർ കിരീടം സമർപ്പിച്ചത്.X/ Team Leo Messi
Published on

ഇൻ്റർ മിലാനെ തകർത്ത് യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായതിന് പിന്നാലെ മകളുടെ ഓർമയിൽ വാർത്താസമ്മേളനത്തിൽ വികാരഭരിതനായി പിഎസ്‌ജിയുടെ പരിശീലകൻ ലൂയിസ് എൻറിക്വെ. മത്സര ശേഷം മകൾ സനയുടെ ഓർമകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ലൂചെയുടെ മറുപടി. 2019ൽ മകളുടെ മരണത്തിന് ശേഷം ആറ് വർഷക്കാലം ഫുട്ബോളിൽ നിന്ന് ലൂയിസ് എൻറിക്വെ വിട്ടുനിന്നിരുന്നു. പിന്നീട് സമീപ കാലത്താണ് പിഎസ്‌ജിയുടെ കോച്ചായെത്തിയത്.

ക്യാൻസർ രോ​ഗബാധയെ തുടർന്ന് 2019 ഓഗസ്റ്റ് 30ന്, ഒമ്പതാം വയസിലായിരുന്നു സനയുടെ മരണം. ബോൺ ക്യാൻസർ ബാധിതയായിരുന്ന സന അഞ്ച് മാസത്തോളം രോഗവുമായി പൊരുതിയാണ് മരണത്തിന് കീഴടങ്ങിയത്.

അക്കാലത്ത് സ്പെയിനിൻ്റെ കോച്ചായിരുന്നു ലൂയിസ് എൻറിക്വെ. 2018 ലോകകപ്പിന് ശേഷം മകളുടെ ചികിത്സാ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി അദ്ദേഹം ഈ പദവിയൊഴിഞ്ഞു. 2019 ജൂൺ 19നായിരുന്നു ഫുട്ബോൾ ലോകത്തെ വിഷമിപ്പിക്കുന്ന ആ തീരുമാനമെത്തിയത്.

2019 ജൂൺ 19നായിരുന്നു ഫുട്ബോൾ ലോകത്തെ വിഷമിപ്പിക്കുന്ന ആ തീരുമാനമെത്തിയത്.
മ്യൂണിക്കിൽ ഫ്രഞ്ച് വിപ്ലവം; യൂറോപ്പിൻ്റെ ജേതാക്കളായി എൻറിക്വെയുടെ പിഎസ്‌ജി

"ആരാധകരുടെ ഈ പിന്തുണ വൈകാരികമാണ്. എൻ്റെ കുടുംബത്തെക്കുറിച്ച് പോലും ആരാധകർ ഓർക്കുന്നുവെന്നത് സന്തോഷകരമാണ്. എന്നാൽ, എനിക്ക് മകളെ ഓർക്കാൻ ചാംപ്യൻസ് ലീ​ഗ് കിരീടമെന്നല്ല, യാതൊന്നിൻ്റേയും ആവശ്യമില്ല. മകൾ എപ്പോഴും എനിക്കൊപ്പമുണ്ട്. ഞങ്ങൾ തോൽക്കുമ്പോഴും അവളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. ഞാൻ എല്ലാ ദിവസവും അവളുടെ ഓർമകളിലാണ്," എൻറിക്വെ പറഞ്ഞു.

"അവൾ ഇന്നും ഞങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്. മകളുടെ പിന്തുണ എനിക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. എൻ്റെ കുടുംബത്തിൽ ഇപ്പോഴും മകളുടെ സാന്നിധ്യമുണ്ട്. ഞങ്ങൾ എപ്പോഴും അവളെ കുറിച്ചാണ് ചിന്തിക്കുന്നത്. ഞങ്ങൾ അവളെ സ്നേഹിക്കുന്നു. എന്നും ഞങ്ങളുടെ ഹൃദയത്തിലാണ് അവളുടെ സ്ഥാനം," എൻറിക്വെ കൂട്ടിച്ചേർത്തു.

ചാംപ്യൻസ് ലീ​ഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തില്‍ പിഎസ്‌ജി ആരാധകർ സനയുടെ ഓര്‍മയ്ക്കായി വമ്പൻ ടിഫോ ബാനര്‍ ഉയര്‍ത്തിയിരുന്നു. ഇതിനോടും വൈകാരികമായാണ് എൻറിക്വെ പ്രതികരിച്ചത്. സനയ്ക്ക് ആദരമര്‍പ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കറുത്ത ടീ ഷര്‍ട്ട് ധരിച്ചാണ് എൻറിക്വെ ഫൈനല്‍ മത്സരത്തിനെത്തിയത്.

2015ലെ ചാംപ്യൻസ് ലീ​ഗിന്റെ ഫൈനലിൽ യുവൻ്റസിനെ പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം എൻറിക്വെ കിരീടം നേടിയിരുന്നു. പിന്നാലെ ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലെ ടര്‍ഫില്‍ ബാഴ്സലോണ പതാക നാട്ടുന്ന എൻറിക്വെയുടെയും, അന്ന് അഞ്ച് വയസുണ്ടായിരുന്ന സനയുടെയും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിൻ്റെ ഓർമ പുതുക്കുന്ന വേറിട്ടൊരു പതിപ്പാണ് മ്യൂണിക്കിലെ സ്റ്റേഡിയത്തിൽ ആരാധകർ ബാനറായി ഉയർത്തിയത്.

2019 ജൂൺ 19നായിരുന്നു ഫുട്ബോൾ ലോകത്തെ വിഷമിപ്പിക്കുന്ന ആ തീരുമാനമെത്തിയത്.
ശേഷിക്കുന്നത് കരുത്തരായ നാല് ടീമുകൾ, യുവേഫ നേഷൻസ് ലീഗ് കിരീടം ആർക്ക്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com