ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

മെയ് 14ലോടെ ഗാനത്തിൻ്റെ പൂർണ രൂപം പുറത്തിറക്കുമെന്നും ലോകകപ്പിനായി ഗാനമൊരുക്കുന്നത് ഇതാദ്യമല്ലെന്നും ഷക്കീറ പറഞ്ഞു.
Shakira releases 'Dai Dai' with Burna Boy for World Cup
Published on: 
Updated on: 

ജനീറോ: 2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ ഗായിക ഷക്കീറ പുറത്തിറക്കിയ ഒരു മിനിറ്റ് ദൈർഘ്യമുളള ഗാനം സമൂഹമാധ്യമങ്ങിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിനുള്ളിൽ ഷൂട്ട് ചെയ്ത "ഡായ് ഡായ്" എന്ന പുതിയ ഗാനത്തിൻ്റെ 1.07 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള വേഷങ്ങളിൽ കൂടെ നർത്തകരുമെത്തുന്നുണ്ട്.

Shakira releases 'Dai Dai' with Burna Boy for World Cup
യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

"ഈയിടം നിങ്ങൾക്ക് അവകാശപ്പെട്ടതാണ്" എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. 2010ൽ മുമ്പ് ആഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ഷാക്കിറ ആലപിച്ച വാക്ക വാക്ക എന്ന ഗാനം ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനങ്ങളിൽ ഏറെ പ്രശസ്തമാണ്. മെയ് 14ലോടെ ഗാനത്തിൻ്റെ പൂർണ രൂപം പുറത്തിറക്കുമെന്നും ലോകകപ്പിനായി ഗാനമൊരുക്കുന്നത് ഇതാദ്യമല്ലെന്നും ഷക്കീറ പറഞ്ഞു.

News Malayalam 24x7
newsmalayalam.com