ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം, കുതിച്ചുകയറി സ്പെയിന്‍; ബ്രസീലിനെ പിന്തള്ളി പോര്‍ച്ചുഗല്‍

2023 ഏപ്രിലില്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ അര്‍ജന്റീന രണ്ട് വര്‍ഷത്തിലധികമായി അത് നിലനിര്‍ത്തി.
Spain
സ്പെയിന്‍ ലോക റാങ്കിങ്ങില്‍ ഒന്നാമത്
Published on

പുതിയ ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. പോയിന്റില്‍ ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പെയിന്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ട് നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബ്രസീലിനെ പിന്തള്ളി പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തെത്തി.

1857.37 പോയിന്റുമായാണ് സ്പെയിന്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തായിരുന്ന ടീം 8.28 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുണ്ട്. 15.04 പോയിന്റുകള്‍ കുറഞ്ഞ അര്‍ജന്റീനയ്ക്ക് 1870.32 പോയിന്റാണുള്ളത്. 1820.44 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനം നിലനിര്‍ത്തി. അതേസമയം, ബ്രസീലിനെ (1761.6) പിന്തള്ളി പോര്‍ച്ചുഗല്‍ (1779.55) അഞ്ചാം സ്ഥാനത്തെത്തി. നെതര്‍ലന്‍ഡ്‌സ് (1754.17), ബെല്‍ജിയം (1739.54), ക്രൊയേഷ്യ (1714.2), ഇറ്റലി (1710.06) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍.

Spain
മെസി ഇന്ത്യയിലേക്ക്; സന്ദര്‍ശനത്തിൻ്റെ സമയക്രമം ന്യൂസ് മലയാളത്തിന്

2022 ലോകകപ്പ് നേടിയതിനുശേഷം ലോക റാങ്കിങ്ങില്‍ അര്‍ജന്റീന നടത്തിയ കുതിപ്പിനാണ് വിരാമമായിരിക്കുന്നത്. 2023 ഏപ്രിലില്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ അര്‍ജന്റീന രണ്ട് വര്‍ഷത്തിലധികമായി അത് നിലനിര്‍ത്തി. എന്നാല്‍, ലോകകപ്പ് യോഗ്യതാറൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ തോറ്റത് ലോകചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. അതേസമയം, യൂറോകപ്പ് കിരീടനേട്ടവും തുടര്‍ വിജയങ്ങളുമാണ് സ്പെയിനിന് നേട്ടമായത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിനിന്റെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഒരുപിടി മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

ലോകകപ്പ് അടുത്തിരിക്കെ, ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ശാപമായി കാണുന്നവരും ഏറെയാണ്. 1993 മുതല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് ലോകകിരീടം നേടാനായിട്ടില്ലെന്ന ചരിത്രമാണ് അത്തരമൊരു വിശ്വാസത്തിന് കാരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com