അഭിനയം, ടിവി ഷോ പ്രൊഡക്ഷൻ, സുഹൃദ്‌സംഗമം, ഫാമിലി ട്രിപ്പ്; ഒഴിവ് വേളകൾ ആനന്ദകരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

തിരക്കേറിയ തൻ്റെ പ്രൊഫഷണൽ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ട് താരം ഫുട്ബോളിന് പുറമെ മറ്റു മേഖലകളിലും സജീമാകുകയാണ്.
Cristiano Ronaldo
Published on: 
Updated on: 

ദുബായ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഒഴിവുകാലം ആസ്വദിക്കുകയാണ് മുൻ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻ്റർനാഷണൽ മത്സരങ്ങളുടെ ബ്രേക്കിനിടയിൽ അൽ നസർ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ നിലവിലുള്ള സമയം സുഹൃത്തുക്കളെ കാണാനായി ഓടിനടക്കുകയാണ്. തിരക്കേറിയ തൻ്റെ പ്രൊഫഷണൽ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ട് താരം ഫുട്ബോളിന് പുറമെ മറ്റു മേഖലകളിലും സജീമാകുകയാണ്.

നിലവിൽ ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബിൻ്റെ ഉടമയായ ക്രിസ്റ്റ്യാനോ തൻ്റെ പ്രവർത്തനമേഖല ഒന്ന് മാറ്റിപ്പിടിച്ചെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ക്രിസ്റ്റ്യാനോയുടെ കീഴിലുള്ള ഒരു പ്രൊഡക്ഷൻ കമ്പനി ഒരു സ്പോർട്സ് ടെലിവിഷൻ ഷോ ആരംഭിച്ചെന്നും പോർച്ചുഗീസ് ഇതിഹാസം അതിലൊരു വേഷം ചെയ്യുന്നുണ്ടെന്നുമുള്ള വിവരമാണ് പുറത്തുവന്നത്.

അതിന് പുറമെ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന സുഹൃത്തിനെ കാണാനും ക്രിസ്റ്റ്യാനോ സ്വന്തം പ്രൈവറ്റ് ജെറ്റിലെത്തി. ക്രൂസിയേറ്റ് ലിഗമെൻ്റിന് ഗുരുതരമായി പരിക്കേറ്റ് സർജറിക്ക് വിധേയനായ ഉറ്റ സുഹൃത്ത് ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയയെ കാണാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത്. റോണോയുടെ സർപ്രൈസ് വിസിറ്റിന് പിന്നാലെ ഏറെ ആഹ്ളാദവാനായാണ് ഖ്വിച്ചയെ കാണാനായത്. ആശുപത്രിയിൽ ഇരുവരും ഫോട്ടോയ്ക്കും പോസ് ചെയ്തു.

Cristiano Ronaldo
ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്ററുടെ മരണത്തിൽ ദുരൂഹത; രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്ന് കുടുംബം

അതേസമയം, വിരമിച്ചിട്ടും കളിക്കളത്തിൽ ക്രിസ്റ്റ്യാനോ സൃഷ്ടിക്കുന്ന ഇംപാക്ട് വളരെ വലുതാണ്. ഡെൻമാർക്കിനെതിരായ പോർച്ചുഗലിൻ്റെ നേഷൻസ് ലീഗ് മത്സരത്തിനിടയിൽ ക്രിസ്റ്റ്യാനോയെ ആദരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് പോർച്ചുഗീസ് ടീം. മത്സരത്തിന് മുന്നോടിയായി എല്ലാ താരങ്ങളും ക്രിസ്റ്റ്യാനോയുടെ 'ഏഴാം നമ്പർ' ഐക്കോണിക് ജേഴ്സി ധരിച്ചാകും ആദ്യം കളത്തിലിറങ്ങുക.

കൂടാതെ മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ കളി നിർത്തിവച്ച് റൊണാൾഡോയ്ക്ക് മുഴുവൻ സ്റ്റേഡിയവും കളിക്കാരും ഒന്നിച്ച് ആദരമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അനുമതി തേടി ബെർണാർഡോ സിൽവ, റൂബൻ ഡയസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ പരിശീലക സംഘവുമായും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റുമായും യുവേഫയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Cristiano Ronaldo
പത്ത് വര്‍ഷത്തെ കാത്തിരിപ്പ്: വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി സഞ്ജു സാംസണ്‍, താക്കോല്‍ കൈമാറി അമ്മ

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗലിൻ്റെ അണ്ടർ 17 ടീമിലിടം നേടിയതും താരത്തിന് സന്തോഷം നൽകുന്നുണ്ട്.