യുവേഫ ചാംപ്യൻസ് ലീഗിൻ്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞു

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബയേൺ സെമിയിലെത്തിയത്
UEFA Champions League
Published on
Updated on

ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ യുവേഫ ചാംപ്യൻസ് ലീഗിൻ്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. റയലിനെ തകർത്ത് ബയേണും സ്പോർട്ടിങ്ങിനെ തകർത്ത് ആഴ്‌സനലും സെമിയിൽ കടന്നു. പിഎസ്‌ജിയും അത്‌ലറ്റികോ മാഡ്രിഡുമാണ് മറ്റു സെമി ഫൈനലിസ്റ്റുകൾ.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബയേൺ സെമിയിലെത്തിയത്. രണ്ട് പാദങ്ങളിലുമായി 6-4 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് ബയേണിൻ്റെ വിജയം.

UEFA Champions League
ബെംഗളൂരുവിനെതിരെ തകർപ്പൻ തിരിച്ചുവരവ്! സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് സി.പിയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ആഴ്‌സനൽ മുന്നേറിയത്. ആദ്യ പാദത്തിൽ നേടിയ ഒരു ഗോളിൻ്റെ മുൻതൂക്കമാണ് ആഴ്‌സനലിന് ജയം സമ്മാനിച്ചത്. യുവേഫ ചാംപ്യൻസ് ലീഗിൻ്റെ സെമി പോരാട്ടങ്ങൾ ഏപ്രിൽ 29 മുതൽ ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com