നേഷൻസ് ലീഗിലേക്ക് റോണോ എന്ന് തിരിച്ചെത്തും? വിലക്ക് തീരാൻ കാത്തിരുന്ന് ആരാധകർ

വിലക്ക്‌ നവംബര്‍ 14ന്‌ നടക്കുന്ന യുവേഫ നേഷന്‍സ്‌ ലീഗ്‌ മത്സരത്തില്‍ പങ്കെടുക്കാൻ സാങ്കേതികമായി തടസമാകില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
Ronaldo
Published on: 
Updated on: 

ലിസ്ബൺ: നവംബര്‍ 14ന്‌ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകർ. ടീം പരിശീലകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ദേശീയ ടീം ക്യാമ്പ്‌ വിട്ട സംഭവത്തില്‍ പോര്‍ച്ചുഗീസ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ റൊണാള്‍ഡോയ്‌ക്ക്‌ 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും ചുമത്തിയിരുന്നു. ഈ വിലക്ക്‌ നവംബര്‍ 14ന്‌ നടക്കുന്ന യുവേഫ നേഷന്‍സ്‌ ലീഗ്‌ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ സാങ്കേതികമായി തടസമാകില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

റൊണാള്‍ഡോ ക്യാമ്പ്‌ വിട്ടുപോയ സെപ്‌തംബര്‍ 30 മുതലാണ്‌ ഈ മുപ്പത്‌ ദിവസത്തെ വിലക്ക്‌ കണക്കാക്കുന്നത്‌. അതിനാല്‍ നവംബര്‍ 14ന്‌ ഡെന്‍മാര്‍ക്കിനെതിരെ നടക്കുന്ന മത്സരത്തിന്‌ മുന്നോടിയായി ഒക്ടോബര്‍ അവസാനത്തോടെ അദ്ദേഹത്തിൻ്റെ വിലക്ക്‌ അവസാനിക്കും. അതേസമയം, വിലക്ക്‌ മാറിയാലും സൂപ്പർ സ്ട്രൈക്കറെ ഡെന്‍മാര്‍ക്കിനെതിരെയുള്ള മത്സരത്തിനുള്ള ആദ്യ ഇലവനിലോ ടീം സ്‌ക്വാഡിലോ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച അന്തിമ തീരുമാനം കോച്ച്‌ ഹോർഗെ ജീസസ്‌ ആണ് എടുക്കേണ്ടത്.

Ronaldo
ക്രിസ്റ്റ്യാനോയ്ക്ക് സസ്പെൻഷൻ; പിഴ ചുമത്തി പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ

രണ്ട്‌ പേരും പരസ്‌പരം ക്ഷമിക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. തൻ്റെ മോശം പെരുമാറ്റത്തിന്‌ ക്രിസ്റ്റ്യാനോ ഇതിനോടകം ടീമംഗങ്ങളോടും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനോടും ക്ഷമ ചോദിച്ചിട്ടുണ്ട്‌. കോച്ചിന്‌ താരത്തെ ടീമില്‍ നിന്ന്‌ അകറ്റി നിര്‍ത്തുക അത്ര എളുപ്പമല്ല. പോര്‍ച്ചുഗീസ്‌ ഫുട്‌ബോള്‍ ഫെഡറേഷനും സമ്മര്‍ദമുണ്ട്‌. കരിയറില്‍ ആയിരം ഗോളുകള്‍ നേടുക എന്ന ലക്ഷ്യവുമായാണ്‌ ക്രിസ്‌റ്റ്യാനോ മുന്നോട്ട് പോകുന്നത്.

News Malayalam 24x7
newsmalayalam.com