ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്കും ബെൽജിയത്തിനും ജയം, ഫ്രാൻസിന് സമനില

രാത്രി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും
germany vs northern ireland
Source: X/ FIFA
Published on

ബെൽഫാസ്റ്റ്: 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2ന് സമനിലയിൽ തളച്ച് ഐസ്‌ലൻഡ്. ഫ്രാൻസിനായി എൻങ്കുങ്കുവും (63) മറ്റേറ്റയും (68) ഗോൾവല കുലുക്കി. അതേസമയം, ജർമനി ഒറ്റഗോളിൻ്റെ ജയമാണ് നേടിയത്. 31ാം മിനിറ്റിൽ നിക്ക് വോൾട്ട്‌മേഡാണ് ഗോൾ നേടിയത്. കെവിൻ ഡിബ്രൂയിൻ്റെ മികവിൽ വെയ്ൽസിനെതിരെ ബെൽജിയം 4-2ന് ജയമുറപ്പിച്ചു. സ്ലൊവേനിയക്കെതിരെ സ്വിറ്റ്സർലൻഡ് ഗോൾരഹിത സമനില വഴങ്ങി.

ഒക്ടോബർ 13ലെ മത്സര ഫലങ്ങൾ

എ - നോർത്തേൺ അയർലൻഡ് 0-1 ജർമ്മനി

എ - സ്ലൊവാക്യ 2-0 ലക്സംബർഗ്

ബി - സ്ലൊവേനിയ 0-0 സ്വിറ്റ്സർലൻഡ്

ബി - സ്വീഡൻ 0-1 കൊസോവോ

ഡി - ഐസ്‌ലൻഡ് 2-2 ഫ്രാൻസ്

ഡി - ഉക്രെയ്ൻ 2-1 അസർബൈജാൻ

ജെ - നോർത്ത് മാസിഡോണിയ 1-1 കസാക്കിസ്ഥാൻ

ജെ - വെയിൽസ് 2-4 ബെൽജിയം

germany vs northern ireland
ലോകകപ്പ് യോഗ്യതാ മത്സരം: പോർച്ചുഗലും സ്പെയിനും ഇന്ന് രാത്രി കളത്തിൽ

അതേസമയം, രാത്രി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും. കരുത്തരായ ഹംഗറിയാണ് എതിരാളികൾ. ഇന്ന് ഇസ്രയേലിനെതിരെ ഇറ്റലിക്ക് നിർണായക പോരാട്ടമാണ്. പലസ്തീൻ അനുകൂല പ്രതിഷേധ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. സ്പെയിനും ഇംഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും.

germany vs northern ireland
മെസ്സിക്കൊപ്പം സൂപ്പർ താരനിരയും കൊച്ചിയിൽ പന്തുതട്ടും: മന്ത്രി വി. അബ്ദുറഹിമാൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com