രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത!!!! 2026 ഫുട്ബോൾ ലോകകപ്പ് ഇനി ഇന്ത്യക്കാർക്കും കാണാം....

സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച നാല് ചാനലുകളിലൂടെ ലോകകപ്പ് സംപ്രേഷണം ചെയ്യും
രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത!!!!  2026 ഫുട്ബോൾ ലോകകപ്പ് ഇനി ഇന്ത്യക്കാർക്കും കാണാം....
Published on
Updated on

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എൻ്റർടെയ്ൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച നാല് ചാനലുകളിലൂടെ ലോകകപ്പ് സംപ്രേഷണം ചെയ്യും. അതോടൊപ്പം ഓൺലൈനായി ZEE5ൽ ലോകകപ്പിൻ്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും. അതായത് നിങ്ങൾക്ക് ലോകകപ്പ് മൊബൈലിൽ കാണണമെങ്കിൽ ZEE5ൻ്റെ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും...

570 കോടി രൂപയ്ക്കാണ് സീ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2026, 2030, 2034 ഫുട്ബോൾ ലോകകപ്പുകളുടേയും സംപ്രേഷണാവകാശം ഇനി സീ എൻ്റർടെയ്ൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡിന് മാത്രമാണ്. 2034 വരെയുള്ള കരാറിലാണ് ഫിഫയും സീയും ഒപ്പുവച്ചത്. നേരത്തെ ഇന്ത്യൻ കായികരംഗത്ത് ഐ ലീഗും ഉത്തർപ്രദേശ് കബഡി ലീഗും സംപ്രേഷണം ചെയ്ത മുൻപരിചയമുണ്ട് അവർക്ക്... മെയ് മാസം ആദ്യത്തിലാണ് സീ അതിൻ്റെ യുണൈറ്റഡ് 8 ക്ലസ്റ്ററിന് കീഴിൽ നാല് പുതിയ സ്പോർട്സ് ചാനലുകൾ ആരംഭിച്ചത്. തുടർന്നാണ് പ്രമുഖ ചാനലുകൾ പിന്‍മാറിയതിന് പിന്നാലെ സീ നെറ്റ്‌വർക്ക് സംപ്രേഷണാവകാശത്തിനായി ഫിഫയെ സമീപിച്ചത്.

രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത!!!!  2026 ഫുട്ബോൾ ലോകകപ്പ് ഇനി ഇന്ത്യക്കാർക്കും കാണാം....
FIFA World Cup 2026 | മെസ്സി തന്നെ നയിക്കും; 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

"ലോകത്തിലെ ഏറ്റവും വലിയ കായിക കാഴ്ചകളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്" എന്നാണ് സീ എൻ്റർടെയ്ൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ സിഇഒ പുനിത് ഗോയങ്ക ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന... 104 മത്സരങ്ങളുള്ള 2026ലെ യുഎസ് ലോകകപ്പ്... ഇതുരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പതിപ്പായിരിക്കും! അപ്പോ എങ്ങനാ... ലോകകപ്പ് കാണാൻ നിങ്ങൾ റെഡിയല്ലേ....??

News Malayalam 24x7
newsmalayalam.com