അദ്ദേഹമാണ് ഏറ്റവും മികച്ച ക്രിക്കറ്റർ, സച്ചിനും ഞാനും പോലും ഒപ്പമെത്തില്ല: ബ്രയാൻ ലാറ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള വെസ്റ്റ് ഇൻഡീസ് ഇതിഹാസ ബാറ്റർ ബ്രയാൻ ലാറയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെയാണ് ലാറയുടെ ഈ വെളിപ്പെടുത്തൽ.
അദ്ദേഹമാണ് ഏറ്റവും മികച്ച ക്രിക്കറ്റർ, സച്ചിനും ഞാനും പോലും ഒപ്പമെത്തില്ല: ബ്രയാൻ ലാറ
Published on

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള വെസ്റ്റ് ഇൻഡീസ് ഇതിഹാസ ബാറ്റർ ബ്രയാൻ ലാറയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെയാണ് ലാറയുടെ ഈ വെളിപ്പെടുത്തൽ. താനോ സച്ചിൻ ടെണ്ടുൽക്കറോ ഒന്നുമല്ല, ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രതിഭാധനനായ കളിക്കാരൻ മുൻ വെസ്റ്റ് ഇൻഡീസ് ബാറ്ററായിരുന്ന കാൾ ഹൂപ്പർ ആണെന്നാണ് ലാറ ചൂണ്ടിക്കാട്ടുന്നത്.


"ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് താരം കാൾ ഹൂപ്പറാണെന്ന് നിസ്സംശയം പറയാം. ടെണ്ടുൽക്കറോ ഞാനോ പോലും അയാളുടെ പ്രതിഭയ്ക്ക് അരികിൽ പോലും വരില്ല. ഹൂപ്പറുടെ കരിയറിലെ ക്യാപ്റ്റൻസിക്ക് മുമ്പും ശേഷവുമെന്ന് തിരിച്ചാൽ, അദ്ദേഹത്തിൻ്റെ കണക്കുകൾ വ്യത്യസ്തമാണ്. ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ആവറേജ് 50നോട് അടുത്തായിരുന്നു.അദ്ദേഹം ക്യാപ്റ്റൻസി മികച്ച രീതിയിൽ ആസ്വിദിക്കുന്നതും കാണാനായി. എന്നാൽ, ക്യാപ്റ്റനായി മാത്രമെ അദ്ദേഹം പ്രതിഭയ്ക്കൊത്തുള്ള പ്രകടനം പുറത്തെടുത്തുള്ളൂ എന്നത് ദുഃഖകരമാണ്," ലാറ പുസ്കത്തിൽ പറയുന്നു.


വെസ്റ്റ് ഇൻഡീസിൻ്റെ എക്കാലത്തേയും ഇതിഹാസ താരമായ വിവ് റിച്ചാർഡ്സിന് കാൾ ഹൂപ്പറിനോടുള്ള ഇഷ്ടം കഴിഞ്ഞ്, രണ്ടാമനായി മാത്രമെ താൻ പോലും വരൂവെന്നും ലാറ ചൂണ്ടിക്കാട്ടുന്നു. വിവ് റിച്ചാർഡിന് അദ്ദേഹത്തേക്കാൾ ഉയർന്ന മറ്റൊരാൾ വരുന്നതിന് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും ലാറ വിമർശിക്കുന്നുണ്ട്.

"വിവ് റിച്ചാർഡ്സ് അൽപ്പം ഗൗരവക്കാരനായിരുന്നതിനാൽ, ഒരു യുവതാരത്തിന് വേണ്ടിയും പൊതുവെ സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്നാൽ, തന്നേക്കാൾ കൂടുതൽ താൽപ്പര്യം അദ്ദേഹം ഹൂപ്പറിനോട് കാണിച്ചിരുന്നു," ലാറ കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com