
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. മൂന്നാം ദിവസം 45.5 ഓവറിൽ 174 റൺസെടുത്ത് ന്യൂസീലൻഡ് പുറത്തായി. രണ്ടാം ഇന്നിംഗ്സിലും രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പത്ത് വിക്കറ്റുകളാണ് മുംബൈ ടെസ്റ്റിൽ ജഡേജ എറിഞ്ഞിട്ടത്. 43.3 ഓവറിൽ ഒൻപതിന് 171 റൺസെന്ന നിലയിലാണ് കിവീസ് ബാറ്റിങ് തുടങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ 171 റൺസെടുക്കുന്നതിനിടെ ന്യൂസീലൻഡിന്റെ ഒൻപതു വിക്കറ്റുകൾ വീണിരുന്നു. വിൽ യങ് രണ്ടാം ഇന്നിംഗ്സിൽ അർധ സെഞ്ച്വറി നേടി. 100 പന്തുകൾ നേരിട്ട താരം 51 റൺസെടുത്ത് പുറത്താകുകയായിരുന്നു. ഗ്ലെൻ ഫിലിപ്സ് (14 പന്തിൽ 26), ഡെവോൺ കോൺവെ (47 പന്തിൽ 22), ഡാരിൽ മിച്ചൽ (44 പന്തിൽ 21), മാറ്റ് ഹെൻറി (16 പന്തിൽ 10), ഇഷ് സോഥി (എട്ട്), രചിൻ രവീന്ദ്ര (നാല്), ടോം ബ്ലണ്ടൽ (നാല്), ക്യാപ്റ്റൻ ടോം ലാഥം (ഒന്ന്) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ന്യൂസീലൻഡ് ബാറ്റ്സ്മാൻമാർ.