
യശസ്വി ജെയ്‌സ്വാളിൻ്റേയും (93*) ശുഭ്മാൻ ഗില്ലിൻ്റേയും (58*) വെടിക്കെട്ട് അർധ സെഞ്ചുറികളുടെ കരുത്തിൽ സിംബാബ്‌വെയെ 10 വിക്കറ്റിന് തകർത്തു ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ച് ടി20 മാച്ചുകളുടെ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാർ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു.
നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സിക്കന്ദർ റാസയുടെയും (46) മറുമാണിയുടെയും (32) മികവിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ 152 റൺസെടുത്തു. ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റെടുത്തു.
മറുപടിയായി 15.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ ലക്ഷ്യം കണ്ടു. യശസ്വി ജെയ്സ്വാളും (53 പന്തിൽ 93*) ശുഭ്മാൻ ഗില്ലും (39 പന്തിൽ 58*) ഇന്ത്യൻ നിരയിൽ ഫിഫ്റ്റി നേടി.