
ഹരാരെയിൽ നടക്കുന്ന നാലാം ടി20 മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുത്തു. ആവേശ് ഖാനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി, പകരം ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ യുവ പേസർ തുഷാർ ദേശ്‌പാണ്ഡെയെയാണ് ഇന്ത്യ കളത്തിലിറക്കിയത്. സിംബാബ്‌വെയ്‌ക്കായി വെല്ലിംഗ്ടൺ മസാകഡ്സയ്ക്ക് പകരം ഫറാസ് അക്രം പ്ലേയിംഗ് ഇലവനിൽ ഇടം നേടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.