
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് (2-2). മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
ബ്ലാസ്റ്റേഴ്സിനായി നോഹ സദൂയി (18–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (21) എന്നിവർ ഗോള്‍വല കുലുക്കിയപ്പോള്‍, ഒഡീഷയുടെ ആദ്യ ഗോൾ 29–ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫ് വക സെൽഫ് ഗോളിലൂടെ ആയിരുന്നു. രണ്ടാം ഗോൾ 36–ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയും നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനായില്ല.
ഇതോടെ നാലു കളികളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം 5 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനതെത്തി. ഒരു ജയവും സമനിലയും വീതം നാലു പോയിന്റുള്ള ഒഡീഷ ഒൻപതാം സ്ഥാനത്താണ്.