വിജയക്കുതിപ്പ് ആവർത്തിക്കാൻ ഗോവ, ആത്മവിശ്വാസം ഉയർത്തി ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ ഇന്ന് പോരാട്ടം കനക്കും

കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത ആവേശവും തന്ത്രങ്ങളും തുടരാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമമെന്ന് പരിശീലകൻ പറഞ്ഞു.
വിജയക്കുതിപ്പ് ആവർത്തിക്കാൻ ഗോവ, ആത്മവിശ്വാസം ഉയർത്തി ബ്ലാസ്റ്റേഴ്സ്;  ഐഎസ്എല്ലിൽ ഇന്ന് പോരാട്ടം കനക്കും
Published on

ഐ എസ് എല്ലിൽ ഇന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവാ പോരാട്ടം. വൈകിട്ട് ഏഴര മുതൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.കരുത്തരായ ചെന്നെയിൻ എഫ് സി യെ ക്ലീൻ ഷീറ്റിൽ പരാജയപെടുത്തിയ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നു ഗോവയെ നേരിടാൻ ഇറങ്ങുന്നത്. അതേ സമയം കഴിഞ്ഞ 2 മത്സരങ്ങളിലും തുടരുന്ന വിജയക്കുതിപ്പ് കൊച്ചിയിലും ആവർത്തിക്കാനാകും ഗോവൻ പടയുടെ ശ്രമം

കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത ആവേശവും തന്ത്രങ്ങളും തുടരാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമമെന്ന് പരിശീലകൻ പറഞ്ഞു. പരിക്കിൽ നിന്നും മുക്തനായ തിരിച്ചെത്തിയ സച്ചിൻ സുരേഷും നോവാ സദൗയിയും ടീമിന്റെ കരുത്തു വർദ്ധിപ്പിക്കുന്നുണ്ട്.

12 പോയിന്റുകളോടെ ആറാം സ്ഥാനത്തുള്ള ഗോവൻ ടീം മൂന്നു ആഴ്ചക്ക് ശേഷമാണ് തിരികെ കളിക്കളത്തിലേക്കെത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ മിന്നും ജയം മഞ്ഞപടയിൽ ആവേശം ഇരട്ടിയാക്കി. അത് കൊണ്ടുതന്നെ തിങ്ങി നിറഞ്ഞ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാകും കൊമ്പന്മാർ മത്സരത്തിനിറങ്ങുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com