സ്കൂൾ കായികമേളയിൽ വേഗറാണിയായി ജിൽഷാ; റെക്കോർഡോടെ വേഗരാജാവായി അതുൽ

ജൂനിയർ വിഭാഗം 100 മീറ്ററിൽ 12.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൽഷാ സ്വർണം നേടിയത്
സ്കൂൾ കായികമേളയിൽ വേഗറാണിയായി ജിൽഷാ; റെക്കോർഡോടെ വേഗരാജാവായി അതുൽ
Published on: 
Updated on: 

സംസ്ഥാന സ്കൂൾ കായികമേളയിൽ വേഗറാണിയും വേഗരാജാവുമായി തിരുവനന്തപുരത്തിന്റെ ജിൽഷാ ജിനിലും ആലപ്പുഴയുടെ അതുൽ ടി.എമ്മും.

ജൂനിയർ വിഭാഗം 100 മീറ്ററിൽ 12.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൽഷാ സ്വർണം നേടിയത്. വേഗറാണിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നേട്ടത്തിൽ സന്തോഷമുണ്ടെന്നും ജിൽഷാ ന്യൂസ് മലയാളത്തോട് പറഞ്ഞു.

100 മീറ്ററിൽ മീറ്റ് റെക്കോർഡോടെ ആലപ്പുഴയുടെ അതുൽ ടി.എം വേഗരാജാവായത്. 10.63 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും മീറ്റ് റെക്കോർഡ് കൂടി സ്വന്തമാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അതുൽ പറഞ്ഞു.

ആൺകുട്ടികളുടെ ജൂനിയർ 100 മീറ്ററിൽ മിലൻ ജോർജും സബ് ജൂനിയർ വിഭാഗത്തിൽ ശ്രീഹരിയും സ്വർണം നേടി. പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ ജി.വി. രാജ സ്കൂളിന്റെ സങ്കീർത്തനയും മേളയിൽ ഇരട്ട സ്വർണനേട്ടം പൂർത്തിയാക്കി.

News Malayalam 24x7
newsmalayalam.com