ബാസ്കറ്റ്ബാൾ ലീഗിന് വേദിയാവാൻ കൊച്ചി; ടൂര്‍ണമെൻ്റ് മെയ് 27 മുതല്‍ ജൂണ്‍ 6 വരെ

ബിഎൽകെയുടെ ആദ്യ സീസണില്‍ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളാണുണ്ടാവുക
ബാസ്കറ്റ്ബാൾ ലീഗിന് വേദിയാവാൻ കൊച്ചി; ടൂര്‍ണമെൻ്റ് മെയ് 27 മുതല്‍ ജൂണ്‍ 6 വരെ
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ യുവ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കായി കൃത്യമായ പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള 2026 മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെൻ്ററിൽ വെച്ച് നടക്കും. ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഔദ്യോഗിക ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. മികച്ച താരങ്ങളെ കണ്ടെത്തണമെങ്കില്‍ വിവിധ കായിക ഇനങ്ങളില്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും,മികച്ച പരിശീലനം നല്‍കിയാല്‍, നല്ല റിസല്‍ട്ട് ഉണ്ടാക്കാന്‍ ശേഷിയുള്ള യുവാക്കളുള്ള നാടാണ് കേരളമെന്നും മന്ത്രി പറഞ്ഞു.നിലവിൽ കേരളത്തിലെ ബാസ്കറ്റ് ബോൾ താരങ്ങൾക്ക് അവസരങ്ങൾ കുറവാണ്. ലീഗ് കേരള ആരംഭിക്കുന്നതോടെ കേരളത്തില്‍ വലിയ ബാസ്‌ക്കറ്റ് ബോള്‍ ആവേശമുണ്ടാകുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.

ബിഎൽകെയുടെ ആദ്യ സീസണില്‍ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളാണുണ്ടാവുക. തിരുവനന്തപുരം ക്യാപിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോള്‍ഫിന്‍സ്, കൊച്ചി സ്റ്റാലിയന്‍സ്, തൃശൂര്‍ ടസ്‌ക്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗില്‍ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിര്‍വ്വഹിച്ചു. ലീഗിൻ്റെ ഔദ്യോഗിക ഗാനവും, ഡങ്കന്‍ (Duncan) എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങില്‍ പുറത്തിറക്കി. യുവത്വത്തിൻ്റെ കരുത്തിനെയും കായിക ഐക്യത്തെയുമാണ് ഡങ്കന്‍ പ്രതിനിധീകരിക്കുന്നത്.

ബാസ്കറ്റ്ബാൾ ലീഗിന് വേദിയാവാൻ കൊച്ചി; ടൂര്‍ണമെൻ്റ് മെയ് 27 മുതല്‍ ജൂണ്‍ 6 വരെ
നമീബിയയെ തകർത്ത് ഇന്ത്യ; ടി20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം

അണ്ടര്‍-14, അണ്ടര്‍-19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി, കേവലം ടൂര്‍ണമെൻ്റുകള്‍ക്ക് അപ്പുറം ഒരു സമഗ്ര വികസന പദ്ധതിയായാണ് ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള വിഭാവനം ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ജില്ലാതല സ്‌കില്‍ ചലഞ്ചുകള്‍, റീജിയണല്‍ ട്രയലുകള്‍, ഡിജിറ്റല്‍ ലേലം എന്നിവ അടങ്ങുന്ന വിപുലമായ സംവിധാനമാണിത്. തിരുവനന്തപുരം നഗരത്തിലെ ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകളുടെ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ 'ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ഡിജിറ്റല്‍ അറ്റ്ലസ് - തിരുവനന്തപുരം' ചടങ്ങില്‍ പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ഡാറ്റാ അധിഷ്ഠിതമായ ഈ മാപ്പിംഗ് വലിയ സഹായമാകും. കേരളത്തിൻ്റെ വനിതാ 3x3 നാഷണല്‍ ചാമ്പ്യന്മാരെയും ചടങ്ങില്‍ ആദരിച്ചു.

ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ കുല്‍വിന്ദര്‍ സിംഗ് ഗില്‍, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് ഐആര്‍എസ് (റിട്ട.) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com