മാഞ്ചസ്റ്റർ: ലോക ബോക്സിങ് ചാമ്പ്യനും ബ്രിട്ടീഷ് ബോക്സറുമായ റിക്കി ഹാറ്റനെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 46 വയസായിരുന്നു. ഇന്ന് പുലർച്ചെ 6.45ഓടെയായിരുന്നു അന്ത്യം. മരണത്തിൽ ദുരൂഹതയില്ലെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു.
ബ്രിട്ടനിലെ മുൻനിര ബോക്സർമാരിൽ ഒരാളായിരുന്നു ഹാറ്റൺ ഹിറ്റ്മാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്നിലധികം ലോക, യുകെ കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ലൈറ്റ്-വെൽറ്റർവെയ്റ്റ്, വെൽറ്റർവെയ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലെ ലോക കിരീടങ്ങൾ ഹാറ്റൺ സ്വന്തമാക്കിയിട്ടുണ്ട്. 21ാം നൂറ്റാണ്ടിന്റെ ജനപ്രിയ ബോക്സിങ് താരമായിരുന്നു ഹാറ്റൻ.
2015ൽ റിങ് മാഗസിൻ അദ്ദേഹത്തിന് ദി ഫൈറ്റർ ഓഫ് ദി ഇയർ പദവി നൽകിയിരുന്നു. ഈ വർഷം ഡിസംബറി ബോക്സിങ് കരിയറിലേക്ക് തിരിച്ചുവരവ് നടത്താനിരിക്കെയാണ് മരണം. ഡിസംബറിൽ ദുബായിൽ ഈസ അൽ ദാഹിനെതിരെ നടക്കുന്ന പ്രൊഫഷണൽ മത്സരത്തിലൂടെ ബോക്സിംങ്ങിലേക്ക് തിരിച്ചുവരുമെന്ന് ഹാറ്റൺ പ്രഖ്യാപിച്ചിരുന്നു.
രണ്ട് മാസത്തിനുള്ളിൽ തന്നെ തിരിച്ചുവരവ് നടത്തുമെന്നും തയ്യാറെടുപ്പിന്റെ ഭാഗമായി വ്യായാമം ആരംഭിച്ചതായും ഹാറ്റൺ അറിയിച്ചിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോകളും ദിവസങ്ങൾക്ക് മുമ്പ് ഹാറ്റൺ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.