ആദിത്യ അജിയും നിവേദ് കൃഷ്ണയും കേരളത്തിന്റെ വേഗ താരങ്ങള്‍; സബ് ജൂനിയര്‍ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡ്

100 മീറ്റര്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകളും ഇന്ന് പിറന്നു
നിവേദ് കൃഷ്ണ, ആദിത്യ അജി
നിവേദ് കൃഷ്ണ, ആദിത്യ അജി News Malayalam 24x7
Published on

തിരുവനന്തപുരം: കേരളത്തിന്റെ വേഗ താരങ്ങളായി ആദിത്യ അജിയും നിവേദ് കൃഷ്ണയും. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ നിവേദ് കൃഷ്ണ 10.79സെക്കന്റിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. സീനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ ആദിത്യ അജി 12.11 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യയ (12.26 സെക്കന്റ്) വെള്ളിയും പാലക്കാടിന്റെ അനന്യ സുരേഷ് (12.42 സെക്കന്റ്) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ മലപ്പുറത്തിനാണ് വെള്ളിയും വെങ്കലവും. ഫസലുള്‍ ഹഖ് (10.88 സെക്കന്റ്) വെള്ളിയും അഭിഷേക് വി (10.98സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.

നിവേദ് കൃഷ്ണ, ആദിത്യ അജി
സംസ്ഥാന സ്കൂൾ കായിക മേള: ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായി പാലക്കാട്, റണ്ണറപ്പുകളായി കോഴിക്കോട്

100 മീറ്റര്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകളും ഇന്ന് പിറന്നു. ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയുടെ അതുല്‍ ടി.എം ((10.81 സെക്കന്റ്) ആണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 37 വര്‍ഷം പഴക്കമുള്ള 1988ലെ മീറ്റ് റെക്കോര്‍ഡാണ് അതുല്‍ തകര്‍ത്തത്. കോട്ടയത്തിന്റെ ശ്രീഹരി സി ബിനു (11.00സെക്കന്റ്)വിനാണ് വെള്ളി. തൃശ്ശൂരിന്റെ ജിയോ ഐസക്ക് സെബ (11.16 സെക്കന്റ്) വെങ്കലവും നേടി.

പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തിലും മീറ്റ് റെക്കോര്‍ഡ് പിറന്നു. 12.69സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇടുക്കിയുടെ ദേവ പ്രിയയാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 1987ല്‍ സിന്ധു മാത്യൂ സ്ഥാപിച്ച റെക്കോര്‍ഡ്(12.7സെക്കന്റ്) ആണ് ദേവപ്രിയ തകര്‍ത്തത്. പാലക്കാടിന്റെ അന്‍വി എസിന് (12.79സെക്കന്റ്) വെള്ളിയും തൃശൂരിന്റെ അഭിനന്ദന ആര്‍ (13.48 സെക്കന്റ്) വെങ്കലവും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com