

ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് 400 മീറ്റർ വിത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത വിദ്യ 400 മീറ്റർ 55 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഐച്ചി നഗോയയില്‍ പത്ത് ഹര്‍ഡിലുകളും കടന്ന് മൂന്നാം സ്ഥാനത്തേക്കായിരുന്നു വിത്യയുടെ കുതിപ്പ്. 1984ലെ ലോസാലഞ്ചലസ് ഒളിംപിക്സില്‍ മലയാളിത്താരം പി.ടി. ഉഷ കുറിച്ച വേഗക്കുറിപ്പിന്റെ റെക്കോഡാണ് അതില്‍ തകര്‍ന്നത്. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന സമയത്തെ 54.75 സെക്കന്‍ഡ് എന്ന പുതിയ സമയംകൊണ്ട് വിത്യ തിരുത്തിയെഴുതി. 400 മീറ്റർ 55 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡാണ് വിത്യക്ക് സ്വന്തമായത്. 2023ലെ ഹാങ്ചൗവ് ഏഷ്യന്‍ ഗെയിംസില്‍, വേഗക്കുതിപ്പില്‍ ഉഷയ്ക്കൊപ്പം എത്തിയിരുന്നു വിത്യ. അന്ന് ഹീറ്റ്സിലാണ് വിത്യ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്.
54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎഇയുടെ മറിയം കരീമാണ് ഒന്നാമതെത്തിയത്. കസാക്കിസ്ഥാൻ താരം അദിലീന സെംസ് 54.58 സെക്കൻഡില്‍ രണ്ടാമതെത്തി. മലയാളിതാരം അനു രാഘവൻ (55.88 സെക്കന്‍ഡ്) അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. അതേസമയം, പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ തമിഴരശൻ സന്തോഷ് കുമാർ നാലാമതായാണ് ഫിനിഷ് ചെയ്തത്.
ഐച്ചി നഗോയയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 40 ആയി ഉയര്‍ന്നു. നാല് സ്വര്‍ണം, 17 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. മെഡല്‍പ്പട്ടികയില്‍ 12മതാണ് ഇന്ത്യ.