
ലോക കായിക ഭൂപടത്തിൽ ടെന്നീസ് വിഭാഗത്തിൽ നിർണായക ടൂർണമെൻ്റായി കണക്കാക്കപ്പെടുന്ന വിംബിൾഡണിന് ഇന്ന് തുടക്കമാകും.
പുരുഷ വിഭാഗത്തിൽ നിലവിലെ ജേതാവ് കാർലോസ് അൽക്കരാസ്, ഡാനിൽ മെദ്‌വദേവ്, അലക്സാണ്ടർ സ്വരേവ് എന്നിവരും, വനിതാ വിഭാഗത്തിൽ ആര്യാന സബലേങ്ക, ജാസ്മിൻ പൗളിനി, നവോമി ഒസാക്ക തുടങ്ങിയവർ ആദ്യദിനം കോർട്ടിലിറങ്ങും.
ടൂർണമെന്റിൽ ഏഴ് കിരീടങ്ങൾക്ക് നേടിയ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ മത്സരത്തിൽ നാളെ അലക്സാൻഡ്രെ മ്യൂളറെ നേരിടും.
25ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് കളിക്കാനിറങ്ങുന്നത്. ഈ വർഷവും കഴിഞ്ഞ വർഷവുമായി നടന്ന ആദ്യ രണ്ടു ഗ്രാൻഡ്‌സ്ലാമുകളിലും ജോക്കോയ്ക്ക് കിരീടം നേടാനായിട്ടില്ല.