ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ: 'ജെൻസീ' പോരിൽ സിന്ദറോവിനെ സമനിലയിൽ തളച്ച് ഗുകേഷിന് മികച്ച തുടക്കം

2024-ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡിംഗ് ലിറനെതിരായ ആദ്യ ഗെയിമിൽ പരാജയപ്പെട്ടാണ് ഗുകേഷ് തുടങ്ങിയതെങ്കിൽ, ഇത്തവണ മികച്ച ഫോമിലുള്ള സിന്ദറോവിനെതിരെ കറുത്ത കരുക്കളുമായി സമനില പിടിക്കാനായത് ഇന്ത്യൻ താരത്തിന് വലിയ ആത്മവിശ്വാസം നൽകും.
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ: 'ജെൻസീ' പോരിൽ സിന്ദറോവിനെ സമനിലയിൽ തളച്ച് ഗുകേഷിന് മികച്ച തുടക്കം
Courtesy' FIDE
Published on: 
Updated on: 

ജനീവ: 'ജെൻസീ' താരങ്ങൾ തമ്മിലുള്ള ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആവേശകരമായ ആദ്യ ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ സിന്ദറോവും സമനിലയിൽ പിരിഞ്ഞു. ഇരുകൂട്ടർക്കും 0.5 പോയിന്റ് ലഭിച്ചു. ജനീവയിലെ ഫൊണ്ടേഷൻ മാർട്ടിൻ ബോഡ്‌മറിൽ നടക്കുന്ന 14 ഗെയിമുകളടങ്ങുന്ന പോരാട്ടത്തിൽ, കറുത്ത കരുക്കളുമായി കളിച്ചിട്ടും ഉയർന്ന റേറ്റിംഗുള്ള സിന്ദറോവിനെ പിടിച്ചുകെട്ടാനായത് ഗുകേഷിന്റെ കിരീട പ്രതിരോധത്തിന് മികച്ച തുടക്കമാണ് നൽകിയത്.

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ: 'ജെൻസീ' പോരിൽ സിന്ദറോവിനെ സമനിലയിൽ തളച്ച് ഗുകേഷിന് മികച്ച തുടക്കം
ചെസ് ചരിത്രത്തിലെ ആദ്യ 'ജെൻ-സീ' ലോക കിരീടപ്പോരാട്ടം; ഗുകേഷും സിന്ദറോവും നേർക്കുനേർ

സാധാരണയായി താൻ പയറ്റാത്ത പ്രതിരോധ തന്ത്രങ്ങളിലൂടെ തുടക്കം മുതലേ എതിരാളിയെ അമ്പരപ്പിക്കാൻ ഗുകേഷിനായി. മത്സരത്തിന്റെ മധ്യഘട്ടത്തിൽ സമയം തീരാറായതിന്റെ വലിയ സമ്മർദ്ദത്തിലും, പതറാതെ കൃത്യമായ നീക്കങ്ങളിലൂടെ ഗുകേഷ് കളി കൈവിടാതെ കാത്തു. ഇരുവരുടെയും പ്രധാന കരുക്കളെല്ലാം നഷ്ടമായ അവസാന ഘട്ടത്തിൽ, ഒരേ നീക്കങ്ങൾ തന്നെ തുടർച്ചയായി ആവർത്തിച്ചതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

2024 ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡിംഗ് ലിറനെതിരായ ആദ്യ ഗെയിമിൽ പരാജയപ്പെട്ടാണ് ഗുകേഷ് തുടങ്ങിയതെങ്കിൽ, ഇത്തവണ മികച്ച ഫോമിലുള്ള സിന്ദറോവിനെതിരെ കറുത്ത കരുക്കളുമായി സമനില പിടിക്കാനായത് ഇന്ത്യൻ താരത്തിന് വലിയ ആത്മവിശ്വാസം നൽകും. വരും ദിവസങ്ങളിൽ വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങുന്ന ഗുകേഷിന് ഈ സമനില മാനസികമായ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.