മുണ്ടും ഷർട്ടുമിട്ട് ഈഫൽ ടവറിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പി. ആർ. ശ്രീജേഷ്

ഹോക്കിയിൽ ഇന്ത്യ കാഴ്ചവെച്ച മികച്ച പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച ശ്രീജേഷ്, ഈഫൽ ടവറിന് മുന്നിൽ ഹോക്കിയിൽ ഇന്ത്യ നേടിയ വെങ്കല മെഡൽ അണിഞ്ഞുകൊണ്ട് പോസ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുന്നത്.
മുണ്ടും ഷർട്ടുമിട്ട്  ഈഫൽ ടവറിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പി. ആർ. ശ്രീജേഷ്
Published on

ഇന്ത്യൻ ഇതിഹാസ ഹോക്കിതാരവും ഇന്ത്യൻ ടീം ക്യാപ്റ്റനുമായിരുന്ന പി. ആർ. ശ്രീജേഷിൻ്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ വൈറലാകുകയാണ്. ഹോക്കിയിൽ ഇന്ത്യ കാഴ്ചവെച്ച മികച്ച പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച ശ്രീജേഷ്, ഈഫൽ ടവറിന് മുന്നിൽ ഹോക്കിയിൽ ഇന്ത്യ നേടിയ വെങ്കല മെഡൽ അണിഞ്ഞുകൊണ്ട് പോസ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുന്നത്. ഫോട്ടോയിൽ ശ്രീജേഷ് അണിഞ്ഞിരിക്കുന്ന കേരളീയ പരമ്പരാഗത വേഷമായ മുണ്ടും ഷർട്ടുമാണ് ഫോട്ടോയിലെ ഏറ്റവും ആകർഷണീയമായ ഘടകം.

36കാരനായ ശ്രീജേഷ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്പെയിനിനെതിരായി 2-1 നേടി വെങ്കലം ഉറപ്പിച്ച മത്സരത്തിൽ, ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ശ്രീജേഷാണ്. കരിയറിലെ നാലാം ഒളിംപിക്‌സിൽ പങ്കെടുത്ത ശ്രീജേഷ്, പാരിസ് ഒളിംപിക്സോടെ ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com