പി വി സിന്ധു വിവാഹിതയാകുന്നു; വരന്‍ വെങ്കട ദത്ത സായ്

ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍
പി വി സിന്ധു വിവാഹിതയാകുന്നു; വരന്‍ വെങ്കട ദത്ത സായ്
Published on
Updated on


ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസുകാരനായ വെങ്കട ദത്ത സായ്യാണ് വരന്‍. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വരന്‍. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കുമെന്നും സൂചനയുണ്ട്.




സയിദ് മോദി ഓപ്പണ്‍ കിരീടം കഴിഞ്ഞ ദിവസമാണ് സിന്ധു സ്വന്തമാക്കിയത്. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുക.


News Malayalam 24x7
newsmalayalam.com