
വനിത ടി20 ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക ജയം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണ് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 -ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഓപ്പണർ ഷഫാലി വർമയും (32) ജെമിമ റോഡ്രിഗസും (23), കാപ്റ്റൻ ഹർമൻ പ്രീത് കൗറും (29) ഇന്ത്യക്കായി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. സ്കോർ: പാകിസ്ഥാൻ-20 ഓവറിൽ 105/8. ഇന്ത്യ 18.5 ഓവറിൽ 108/4.
അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റും, ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റുമെടുത്ത് ഇന്ത്യക്കായി മികച്ച് ബൗളിങ് കാഴ്ചവെച്ചു. മലയാളി താരം ആശ ശോഭന ഒരു വിക്കറ്റ് നേടി. പാകിസ്ഥാനു വേണ്ടി 28 റൺസെടുത്ത് നിദാ ദർ ടോപ് സ്കോററായി.