പാരിസ് ഒളിംപിക്‌സ്: ഇതുവരെ റിപ്പോർട്ട് ചെയ്തത് 68 സൈബർ ആക്രമണങ്ങൾ

സൈബർ ആക്രമണങ്ങൾ വർധിക്കുമെന്ന് കണക്കാക്കി കനത്ത സുരക്ഷയിലാണ് ഗെയിംസ് ആരംഭിച്ചത്
പാരിസ് ഒളിംപിക്‌സ്: ഇതുവരെ റിപ്പോർട്ട് ചെയ്തത് 68 സൈബർ ആക്രമണങ്ങൾ
Published on

ഒളിംപിക്‌സ് ഗെയിംസുമായി ബന്ധപ്പെട്ട് ഇതുവരെ 68 സൈബർ ആക്രമണങ്ങൾ ഫ്രഞ്ച് അധികൃതർ കണ്ടെത്തി തടഞ്ഞതായി പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഫ്രഞ്ച് തലസ്ഥാനത്തെ ബെർസി, ലാ വില്ലെറ്റ് എന്നിവിടങ്ങളിലെ ഒളിംപിക്‌സ് സൈറ്റുകൾക്ക് നേരെയാണ് രണ്ട് ആക്രമണങ്ങൾ നടന്നതെന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒളിംപിക്‌സ് സൈറ്റുകളെ ലക്ഷ്യമിട്ടുള്ള 68 സൈബർ ആക്രമണങ്ങളും കൃത്യസമയത്ത് കണ്ടെത്തി പരാജയപ്പെടുത്താൻ സാധിച്ചതായി ഗബ്രിയേൽ അത്താൽ കൂട്ടിച്ചേർത്തു. ഈ വർഷം, ഫ്രഞ്ച് നാഷണൽ ഏജൻസി ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി (ANSSI)യുടെ നേതൃത്വത്തിൽ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകിയിരുന്നതായും അദ്ദേഹം അറിയിച്ചു . ഒളിംപിക്‌സ് സമയത്ത് സൈബർ ആക്രമണ ശ്രമങ്ങൾ വർധിക്കുമെന്ന് കണക്കാക്കി കൊണ്ടാണ് കനത്ത സുരക്ഷയിൽ വെള്ളിയാഴ്ച ഗെയിംസ് ആരംഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com