
പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാറ്റ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ഇന്ത്യൻ പതാകയേന്തും. ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കസറുന്ന ഒളിംപിക്‌സ് വേദിയില്‍ പരമാവധി മെഡൽ കൊയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.