മഞ്ഞപ്പടയ്ക്ക് ഇനി സ്പാനിഷ് സ്ട്രൈക്കര്‍; ജെസൂസ് ജിമെനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടലവേരയിലാണ് മുപ്പതുകാരനായ സ്‌ട്രൈക്കറുടെ ആദ്യ കുതിപ്പ്
മഞ്ഞപ്പടയ്ക്ക് ഇനി സ്പാനിഷ് സ്ട്രൈക്കര്‍; ജെസൂസ് ജിമെനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Published on

സ്പാനിഷ് മുന്നേറ്റ താരം ജെസൂസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്.

ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ അത്ലറ്റിക്കോ പിന്റോ, 2015-16ൽ ക്ലബ്‌ ഡിപോർട്ടിവോ ഇല്ലെക്കസ് ടീമുകൾക്കായും താരം കളിച്ചു.

ALSO READ : പാരാലിംപിക്സില്‍ ഇന്ത്യക്ക് 'പൊന്നുംവില'; സ്വര്‍ണ മെഡല്‍ നേട്ടവുമായി അവനി ലേഖര, മോന അഗര്‍വാളിന് വെങ്കലം

സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്‌സി ടലവേരയിലാണ് മുപ്പതുകാരനായ സ്‌ട്രൈക്കറുടെ ആദ്യ കുതിപ്പ്. 2016-17 സീസണിൽ ജിമെനെസ് 33 മത്സരങ്ങളിൽ നിന്ന് 26 ലീഗ് ഗോളുകൾ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളിൽ കളിച്ച ജിമെനെസ് ടലവേരയ്‌ക്കായി 36 ഗോളുകൾ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്.

"ജെസൂസ് ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം ടീമിന് മുതൽകൂട്ടാകും. വിവിധ ലീഗുകളിലെ അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും ഗോളടി മികവും ടീമിന്റെ ആക്രമണ നിരയെ ശക്തിപ്പെടുത്തും. ജെസൂസ് ഈ സീസണിൽ ടീമിന്റെ കുതിപ്പിന് നിർണായക പങ്ക് വഹിക്കുമെന്നും ഈ സീസണിൽ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിക്കുമെന്നും ഉറപ്പുണ്ട്." കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കരാറിൽ ആവേശം പങ്കുവച്ചു.


"കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിൻ്റെ വിജയത്തിനും മനോഹരമായ ഓർമകൾ നിലനിർത്തുന്നതിനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." ജെസൂസ് ജിമെനെസ് പറഞ്ഞു.

"ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ജെസൂസിനെ ക്ലബ് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന സീസണിൽ വലിയ പ്രകടനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒഎഫ്ഐ ക്രീറ്റിനൊപ്പം മുഴുവൻ സമയം പ്രീസീസൺ പരിശീലനത്തിൻ്റെ ഭാഗമായിരുന്നു ജെസൂസ് ജിമെനെസ്. പൂർണ ശാരീരികക്ഷമതയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു." കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com