
ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് ടീം ഇന്ത്യ. സെൻ്റ് ലൂസിയ ഡാരൻ സമ്മി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 24 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയിരുന്നു. ഓസ്ട്രേലിയക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 181 റണസ് എടുക്കുവാനേ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റൻ രോഹിത് ശർമ്മ 41 പന്തിൽ നേടിയ 92 റൺസ് ആയിരുന്നു ഇന്ത്യയുടെ കരുത്ത്. ഈ മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ 200 സിക്സറുകൾ നേടുന്ന ആദ്യ താരമായി രോഹിത് ശർമ്മ റെക്കോർഡിൽ ഇടം പിടിച്ചു. വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. ഹാർദ്ദിക് പാണ്ഡ്യയും, ശിവൻ ദുബെയുടെ ചേർന്നാണ് ഇന്ത്യൻ സ്കോർ 200 ന് മുകളിൽ എത്തിച്ചത്.
ട്രെവിസ് ഹെഡ്ഡിൻ്റെ ഉജ്ജ്വല ബാറ്റിംഗ് കരുത്തിൽ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ വിജയത്തോട് അടുത്തിരുന്നു.മിച്ചൽ മാർഷിൻ്റെയും ഗ്ലെൻ മാക്സ്വെല്ലിൻ്റെയും ഉഗ്രൻ ബാറ്റിംഗും ഓസീസിന് തുണയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഘട്ടത്തിൽ കളിയുടെ ഗതി മാറി.
ഇന്ത്യയ്ക്കു വേണ്ടി അർഷ് ദീപ് സിങ്ങ് 3 വിക്കറ്റുകൾ വീഴ്ത്തി, കുൽദീപ് യാദവ് 2 വിക്കറ്റും. ബൂംമ്രയും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി. ഓസ്ട്രേലിയയ്ക്കുവേണ്ടി സ്റ്റാർക്കും , സ്റ്റോയിനിസും 2 വിക്കറ്റുകൾ വീതവും, ഹാസ്സൽ വുഡ് ഒരുവിക്കറ്റും നേടി. ഓസ്ട്രേലിയയ്ക്കുവേണ്ടി സ്റ്റാർക്കും , സ്റ്റോയിനിസും 2 വിക്കറ്റുകൾ വീതവും, ഹാസ്സൽ വുഡ് ഒരുവിക്കറ്റും നേടി.