ഇൻഫോപാർക്ക് ഫേസ് - 3
ഇൻഫോപാർക്ക് ഫേസ് - 3 NEWS MALAYALAM 24x7

എഐ നിയന്ത്രിത ടൗണ്‍ഷിപ്പുമായി ഇന്‍ഫോ പാര്‍ക്ക് മൂന്നാംഘട്ടം ഒരുങ്ങുന്നു; രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരം

300 ഏക്കര്‍ വിസ്തൃതിയില്‍ 20 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഫേസ് 3 ടൗണ്‍ഷിപ്പില്‍ വസതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുറമെ, ആരോഗ്യ സ്ഥാപനങ്ങളുമുണ്ടായിരിക്കും
Published on

കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. എഐ സാങ്കേതിക വിദ്യ നിയന്ത്രിത ടൗണ്‍ഷിപ്പാണ് ഒരുങ്ങുന്നത്. കേരളത്തിന്റെ വികസനഗാഥയില്‍ തിളക്കമേറിയ പുതിയ അധ്യായമായിരിക്കും ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാംഘട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

300 ഏക്കര്‍ വിസ്തൃതിയില്‍ 20 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഫേസ് 3 ടൗണ്‍ഷിപ്പില്‍ വസതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുറമെ, ആരോഗ്യ സ്ഥാപനങ്ങളുമുണ്ടായിരിക്കും. മാലിന്യ സംസ്‌കരണത്തിനായി അത്യാധുനിക സൗകര്യങ്ങളുമുണ്ടാകും. ഗ്രെയ്റ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) യുടെ നേതൃത്വത്തില്‍ ലാന്‍ഡ് പൂളിങ് മാതൃകയിലാണ് ഭൂമി ഏറ്റെടുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇൻഫോപാർക്ക് ഫേസ് - 3
'എഐ വിമാനങ്ങളില്‍ പറക്കുന്ന കാലം വിദൂരമല്ല'; പ്രവചനവുമായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ

2 ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്‍ഫോപാര്‍ക്ക് ഫേസ് 4 ന്റെ ഭൂമിയേറ്റെടുക്കലിനായുള്ള നടപടികളും ഇതിനൊപ്പം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.രണ്ട് ഫേസുകളും യാഥാര്‍ഥ്യമാവുന്നതോടെ ലോകം ഉറ്റുനോക്കുന്ന ഐടി ഹബ്ബായി കൊച്ചി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Malayalam 24x7
newsmalayalam.com