ആൻഡ്രോയിഡ് ഫോണുകൾക്ക് ഭൂകമ്പം മുൻകൂട്ടി അറിയാനാകും; പുതിയ പഠനം

സയൻസ് ജേണൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

ആൻഡ്രോയിഡ് ഫോണുകൾ ജീവൻരക്ഷാ ഉപകരണങ്ങളായി പ്രവർത്തിക്കുമോ? ഭൂകമ്പം മുൻകൂട്ടി അറിയാനാകുമെന്ന് ഗവേഷകരുടെ പുതിയ പഠനം. 2020ൽ ഗൂഗിൾ കൊണ്ടുവന്ന ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് (എഇഎ) സംവിധാനത്തിന് പരമ്പരാഗത ഭൂകമ്പ കേന്ദ്രങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് കൃത്യമായി കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. സയൻസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഭൂകമ്പം കണ്ടെത്തുന്നതിലും അലേർട്ടുകൾ നൽകുന്നതിലും പരമ്പരാഗത ഭൂകമ്പ ശൃംഖലകൾക്ക് തുല്യമാണിതെന്നാണ് പഠനം പറയുന്നത്.

ലോകത്തിലെ മൊത്തം സ്മാർട്ട്‌ഫോണുകളിൽ 70 ശതമാനവും ആൻഡ്രോയിഡ് ആണെന്നും 2021നും 2024നും ഇടയിൽ ഗൂഗിൾ എഇഎ സിസ്റ്റം 98 രാജ്യങ്ങളിലായി ശരാശരി 312 ഭൂകമ്പങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പഠനം പറയുന്നു. കണ്ടെത്തിയ ഭൂചലനങ്ങളുടെ തീവ്രത 1.9 നും 7.8 നും ഇടയിൽ ആയിരുന്നുവെന്നും പഠനം പറയുന്നു. അലേർട്ട് ലഭിച്ചവരിൽ 85 ശതമാനം ഉപയോക്താക്കളും അവരുടെ അനുഭവം പങ്കുവെച്ചു. അതിൽ 36% പേരും ഭൂചലനത്തിന് മുൻപ് മുന്നറിയിപ്പ് ലഭിച്ചുവെന്ന് പറയുമ്പോൾ 28 മുതൽ 23 % ആളുകളും പറഞ്ഞത് ഭൂചലനസമയത്ത് മുന്നറിയിപ്പ് ലഭിച്ചതായാണ്.

പ്രതീകാത്മക ചിത്രം
ഐഫോൺ 17 സീരീസിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് എന്ത്? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!

ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചതായിരുന്നു എഇഎ സിസ്റ്റം. സീസ്മിക് സ്റ്റേഷനില്ലാതെ പ്രവർത്തിക്കുന്ന ഗൂഗിൾ ആൻഡ്രോയിഡ് ഫോണുകളിലെ ഈ സംവിധാനം വളരെ കൃത്യവും ചെലവ് കുറഞ്ഞതുമാണ്. 98 രാജ്യങ്ങളിലെ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം മൂന്ന് വർഷത്തിനുള്ളിൽ 2.5 ബില്യണിലധികം ആളുകളിലേക്ക് ഇതിനകം എത്തിയിട്ടുണ്ട്. ഫോണിന്റെ ആക്‌സിലറോ മീറ്റര്‍ പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ ഭൂമികുലുക്കം തിരിച്ചറിയുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com