ലോക യുവജന നൈപുണ്യ ദിനത്തിൽ എഐയില്‍ അര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി അസാപ് കേരള

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിജിറ്റൽ സ്‌കിൽസ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .
ASAP Training
ASAP TrainingASAP Training
Published on

കൊച്ചി: കൊച്ചി യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയുമായി അസാപ് കേരള. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിജിറ്റൽ സ്‌കിൽസ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .

ഓരോ കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥിക്ക് പരിശീലനം നൽകി അവരെ സ്കിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളേജിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയും ചെയ്യുന്ന തരത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് .

ഇത്തരത്തിൽ ഒരേ സമയം പരിശീലനം നേടാനും പരിശീലകനാകുവാനുള്ള ആദ്യ അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. അതോടൊപ്പം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഐഇഇഇയുമായി ചേർന്ന് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേർസ്) വിദ്യാർത്ഥികൾക്കായി ഒരു എആര്‍/വിആര്‍ ഓൺലൈൻ വർക്‌ഷോപ്പും നടത്തുന്നു.

വർഷങ്ങളായി ഡിജിറ്റൽ നൈപുണ്യം, നിർമിത ബുദ്ധി , ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ് തുടങ്ങിയവയിൽ വൈവിധ്യമാർന്ന കോഴ്‌സുകൾ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതൽ വിദ്യാർഥികളിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായാണ് 50000 വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com