വീരമണിക്ക് പണികൊടുത്തവര്‍ക്ക് അറിയാമോ ഇത് അഞ്ച് കൊല്ലം അകത്ത് കിടക്കാവുന്ന ശിക്ഷ; കാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് പണി കിട്ടും !

ഒരു തമാശയായി കണ്ട് പലരും ചെയ്യുന്ന ഇത്തരം വ്യാജ സിഒഡി ഓർഡറുകൾ ഇന്ത്യൻ നിയമപ്രകാരം 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
A Madurai influencer shared his address asking for free Diwali sweets, only to be flooded with over 500 COD orders, including a ₹70 crore military tank. Read the viral story.
Influencer Pranked With 500 COD Orders 70 Cr Tank Over Diwali SweetsNews Malayalam 24x7
Published on: 
Updated on: 

കൊച്ചി: സോഷ്യൽ മീഡിയയിൽ സ്വന്തം വീട്ടുപേരും മേൽവിലാസവും പരസ്യപ്പെടുത്തിയ ഇൻഫ്ലുവൻസർക്ക് 500-ലധികം വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ അയച്ച് പണി കൊടുത്ത സംഭവം വലിയ ചർച്ചയായിരിക്കെ, ഇത്തരം പ്രാങ്കുകളുടെ ഗുരുതരമായ നിയമവശങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ച് സൈബർ സുരക്ഷാ വിദഗ്ദ്ധർ രംഗത്ത്. 'ക്രിപ്റ്റോ സെക്യൂരിറ്റി' സ്ഥാപകനും എത്തിക്കൽ ഹാക്കറുമായ ഗിരിധരൻ ഇ. പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഒരു വ്യക്തിയുടെ പേരും മേൽവിലാസവും ഫോൺ നമ്പറും കൈവശമുണ്ടെങ്കിൽ മുൻകൂർ പണമടയ്ക്കാതെ തന്നെ ആരുടെയും പേരിൽ സിഒഡി ഓർഡറുകൾ അയക്കാൻ സാധിക്കുമെന്നതാണ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ പ്രധാന പഴുതാണ്. ഇത് ഡെലിവറി ജീവനക്കാർക്കും ഇ-കൊമേഴ്സ് കമ്പനികൾക്കും കനത്ത സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിനൊപ്പം ഇരയാക്കപ്പെടുന്ന വ്യക്തിക്ക് കടുത്ത മാനസിക പീഡനവുമാണ് സൃഷ്ടിക്കുന്നത്.

A Madurai influencer shared his address asking for free Diwali sweets, only to be flooded with over 500 COD orders, including a ₹70 crore military tank. Read the viral story.
എമിലി ഹാർട്ട് എന്ന എഐ ഹോട്ട് വിസ്മയം: അമേരിക്കയിലെ 'മാഗ' പുരുഷന്മാരെ സബ്സ്ക്രിപ്ഷനില്‍ കുടുക്കിയ ഇന്ത്യന്‍ കുബുദ്ധി

ഒരു തമാശയായി കണ്ട് പലരും ചെയ്യുന്ന ഇത്തരം വ്യാജ സിഒഡി ഓർഡറുകൾ ഇന്ത്യൻ നിയമപ്രകാരം 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. മറ്റൊരാളുടെ പേരും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്ത് ഓൺലൈൻ വഴി തട്ടിപ്പ് നടത്തുന്നത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 319 പ്രകാരവും ഐടി നിയമത്തിലെ സെക്ഷൻ 66ഡി പ്രകാരവും ആൾമാറാട്ടത്തിനുള്ള കുറ്റമാണ്. കൂടാതെ, വിൽപ്പനക്കാർക്ക് അനാവശ്യ നഷ്ടമുണ്ടാക്കുന്നതിന് ബിഎൻഎസ് 318 പ്രകാരവും, തുടർച്ചയായ കോളുകളിലൂടെ വ്യക്തിയെ വേട്ടയാടുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ബിഎൻഎസ് 351 പ്രകാരവും പോലീസിന് കേസെടുക്കാം. ഒരാൾക്കെതിരെ സൈബർ ഉപദ്രവം ലക്ഷ്യമിട്ട് വ്യാജ ഓർഡറുകൾ അയച്ചാൽ പോലീസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകൾ വഴി പ്രതികളെ എളുപ്പത്തിൽ കണ്ടെത്താനാകും.

ഇത്തരമൊരു സിഒഡി കെണിയിൽ പെട്ടാൽ ആദ്യപടിയായി തങ്ങൾ ഓർഡർ ചെയ്യാത്ത പാർസലുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഒരുകാരണവശാലും പണം നൽകാതിരിക്കുകയുമാണ് വേണ്ടത്. വരുന്ന ഫോൺ കോളുകളുടെ ലോഗുകൾ ഓർഡർ ഐഡികൾ, മെസ്സേജുകൾ എന്നിവയുടെ കൃത്യമായ സ്ക്രീൻഷോട്ടുകൾ എടുത്ത് സൂക്ഷിക്കുകയും, ബന്ധപ്പെട്ട കൊറിയർ കമ്പനിയോടും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിനോടും നേരിട്ട് പരാതിപ്പെടുകയും വേണം.

തുടർന്ന് ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in വഴിയോ പ്രാദേശിക പോലീസ് സ്റ്റേഷനിലോ പരാതി നൽകാം. അടിയന്തര ഭീഷണികളുണ്ടെങ്കിൽ 112 എന്ന നമ്പറിലും ബന്ധപ്പെടാം. സോഷ്യൽ മീഡിയയിൽ സമ്മാനങ്ങൾ ലഭിക്കുന്നതിനോ മറ്റോ സ്വന്തം വീട്ടുപേരും വ്യക്തിഗത നമ്പറും ഒരിക്കലും പരസ്യപ്പെടുത്തരുതെന്നും, പബ്ലിക് ഫിഗറുകൾ ഓഫീസുകളുടെ വിലാസമോ പി.ഒ. ബോക്സോ മാത്രമാണ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

A Madurai influencer shared his address asking for free Diwali sweets, only to be flooded with over 500 COD orders, including a ₹70 crore military tank. Read the viral story.
ദീപാവലി സ്വീറ്റ് ചോദിച്ച് അഡ്രസ് പങ്കുവെച്ചു; ഇൻഫ്ലുവൻസർക്ക് എത്തിയത് 500 ലധികം സിഒഡി ഓർഡറുകൾ, കൂട്ടത്തിൽ 70 കോടിയുടെ മിലിട്ടറി ടാങ്കും!
News Malayalam 24x7
newsmalayalam.com