
ഗൂഗിൾ പ്ലേ സ്റ്റോറിലെ നിരവധി ആപ്ലിക്കേഷനുകൾ വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതായി സൈബർ സുരക്ഷാ സ്ഥാപനമായ സിആർഐഎല്ലിന്റെ പുതിയ റിപ്പോർട്ട്. 20ഓളം ആപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായാണ് സൈബർ സുരക്ഷാ സ്ഥാപനമായ സിആർഐഎല്ലിന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. ക്രിപ്‌റ്റോകറൻസി വാലറ്റുകളായി തെറ്റിദ്ധരിപ്പിക്കുന്ന ഈ ആപ്പുകൾ, വാലറ്റ് റിക്കവറി ഫ്രേസ് ഉൾപ്പെടെയുള്ള സ്വകാര്യ ഡാറ്റകളാണ് ലക്ഷ്യമിടുന്നത്. ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനും അവ ഉടൻ തന്നെ ഡിലീറ്റ് ചെയ്യണം.
നിങ്ങൾ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ആളെങ്കിൽ സൂക്ഷിക്കുക! ഇന്ത്യയിലുടനീളം കോടിക്കണക്കിന് ഉപയോക്താക്കൾക്ക് സ്വകാര്യ, സാമ്പത്തിക വിവരങ്ങളുടെ തട്ടിപ്പ് ഭീഷണിയാകുന്നുണ്ട്. സൈബിൾ റിസർച്ച് ആൻഡ് ഇന്റലിജൻസ് ലാബ്‌സിന്റെ (CRIL) സമീപകാല റിപ്പോർട്ട് പ്രകാരം, വ്യക്തിപരവും സാമ്പത്തികവുമായ ഡാറ്റയ്ക്ക് ഹാനികരമായ 20-ലധികം അപകടകരമായ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ വ്യാജ ക്രിപ്‌റ്റോകറൻസി വാലറ്റ് ആപ്പുകൾ വാലറ്റ് റീക്കവറി ഫ്രേസുകൾ തട്ടിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. സുഷിസ്വാപ്പ്, പാൻകേക്ക്സ്വാപ്പ്, റേഡിയം, ഹൈപ്പർലിക്വിഡ്, സ്യൂട്ട് വാലറ്റ് തുടങ്ങിയ ആപ്പുകൾ ഈ തട്ടിപ്പിന്റെ ഭാഗമാണ്. ഒരു ഉപയോക്താവ് ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, അത് അവരുടെ 12-അക്ക റീക്കവറി ഫ്രേസ് നൽകാൻ ആവശ്യപ്പെടും. തുടർന്ന് സൈബർ കുറ്റവാളികൾ ഉപയോക്താവിന്റെ വാലറ്റിലേക്ക് ആക്‌സസ് നേടുന്നതിന് ഇത് ഉപയോഗിക്കും.
ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ് ടൂളുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഡെവലപ്പർ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഈ അപകടകാരികളായ ആപ്പുകൾ അപ്‌ലോഡ് ചെയ്യുന്നത്. വിവരങ്ങൾ തട്ടിയെടുക്കുന്നതിനുള്ള യുആർഎല്ലുകൾ അവരുടെ പ്രൈവസി പോളിസിയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. ഈ ആപ്പുകൾ യഥാർഥ ക്രിപ്‌റ്റോ വാലറ്റ് ആപ്ലിക്കേഷനുകളുടെ രൂപത്തിലായിരിക്കും, അതിനാൽ ഉപയോക്താക്കൾ കൂടുതലായും ഇതിലേക്ക് ആകർഷിക്കപ്പെടും.
Suiet Wallet
SushiSwap
Raydium
Hyperliquid
BullX Crypto
Pancake Swap
OpenOcean Exchange
Meteora Exchange
Harvest Finance blog