ഡിവൈഎഫ്‌ഐ തിങ്ക് ഫെസ്റ്റ്: പീപ്പിള്‍സ് പ്രോജക്ട് ക്യാംപയിന് തുടക്കമിട്ട് ബെന്യാമിന്‍

പങ്കെടുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ തിങ്ക് ഫെസ്റ്റ്: പീപ്പിള്‍സ് പ്രോജക്ട് ക്യാംപയിന് തുടക്കമിട്ട് ബെന്യാമിന്‍
Published on
Updated on

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നെക്സ്റ്റ് ജെന്‍ കേരള തിങ്ക് ഫെസ്റ്റ് 2026ന്റെ പീപ്പിള്‍സ് പ്രോജക്ട് എന്ന ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കില്‍ ക്യാംപിയിന് തുടക്കമിട്ടുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതായി ബെന്യാമിന്‍ അറിയിച്ചത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയപ്പെട്ട പദ്ധതികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ആണ് പീപ്പിള്‍ പ്രോജക്ട്‌സ്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് പദ്ധതികളില്‍ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന മൂന്നെണ്ണത്തിന് ഓരോരുത്തര്‍ക്കും വോട്ട് രേഖപ്പെടുത്താം. പങ്കെടുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നെണ്ണം തെരഞ്ഞെടുത്തുകൊണ്ട് ക്യാംപയിനിന്റെ ഉദ്ഘാടനം രേഖപ്പെടുത്തുന്നതായി ബെന്യാമിന്‍ അറിയിച്ചു.

വലിയ ശ്രദ്ധനേടിയ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലും, മവാസോ എന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലും എല്ലാം അതിനുള്ള നല്ല ശ്രമങ്ങളായിരുന്നു. ആ ഇടപെടലിന്റെ തുടര്‍ച്ച എന്ന നിലയില്‍ നാളെയുടെ കേരളം എങ്ങനെയാകണം എന്ന ആലോചനകളെ വളരെ ഗൗരവമായി സമീപിക്കുന്ന ഒരു Think Fest ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും ബെന്യാമിന്‍ അറിയിച്ചു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അടുത്ത തലമുറ കേരളം എങ്ങനെയാകണം എന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയാണ് Next Gen Kerala Think Fest 2026. കേരളത്തിന്റെ യൗവ്വനത്തെ കാലത്തിനനുസരിച്ച് പുതുക്കുന്നതിനായി ഒരു യുവജന പ്രസ്ഥാനം എന്ന നിലയില്‍ ഡി.വൈ.എഫ്.ഐ. സവിശേഷമായ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്.

വലിയ ശ്രദ്ധനേടിയ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലും, മവാസോ എന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലും എല്ലാം അതിനുള്ള നല്ല ശ്രമങ്ങളായിരുന്നു. ആ ഇടപെടലിന്റെ തുടര്‍ച്ച എന്ന നിലയില്‍ നാളെയുടെ കേരളം എങ്ങനെയാകണം എന്ന ആലോചനകളെ വളരെ ഗൗരവമായി സമീപിക്കുന്ന ഒരു Think Fest ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയപ്പെട്ട പദ്ധതികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ആണ് People's Proje-cts.

സാധാരണ മലയാളികളുടെ ജീവിതത്തെ വലിയ നിലയില്‍ സ്വാധീനിക്കുകയോ അതിന് ശേഷിയുള്ളതോ ആയ തിരഞ്ഞെടുക്കപ്പെട്ട പത്ത് പദ്ധതികളില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന മൂന്നെണ്ണത്തിന് ഓരോരുത്തര്‍ക്കും വോട്ട് രേഖപ്പെടുത്താം. പങ്കെടുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

നവകേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള എല്ലാ വര്‍ത്തമാനങ്ങളിലും ഇക്കഴിഞ്ഞ കാലത്ത് കേരളത്തിലെ സാമാന്യ ജനജീവിതത്തെ കാര്യമായി മെച്ചപ്പെടുത്തിയ പദ്ധതികളെ ഓര്‍ത്തെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.

അതുകൊണ്ട് തന്നെ മനുഷ്യരുടെ ജീവിതത്തെ ചെന്ന് തൊട്ടത് എന്ന് ഞാന്‍ കരുതുന്ന, അതുകൊണ്ട് തന്നെ വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ട മൂന്ന് പദ്ധതികളെ ഇക്കൂട്ടത്തില്‍ നിന്നും തെരഞ്ഞെടുത്തുകൊണ്ട് People's Projects എന്ന് പേരിട്ട ഈ ക്യാമ്പയിന്‍ ഏറെ സന്തോഷത്തോടെ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com