

കോട്ടയം: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഇന്നും നാളെയുമായി (ജനുവരി 26, 27 തീയതികളില്‍) എംജി സര്‍വകലാശാല ക്യാംപസില്‍ നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ പൊതുവെയും എം ജി സര്‍വകലാശാലാ ക്യാംപസിനെ സവിശേഷമായും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്ര പഠനം, കല, സാഹിത്യം, മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടക്കും. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രിഡ് പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി സര്‍വകലാശാലാ കാമ്പസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നേരിട്ടും ഓണ്‍ലൈനായും രണ്ടുദിവസത്തെ കോണ്‍ക്ലേവിന്റെ ഭാഗമാകും. എം ജി യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് രണ്ടുദിവസത്തെ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ 26 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് മന്ത്രി വി.എന്‍. വാസവര്‍ ഉദ്ഘാടനം ചെയ്യും. ഉന്ന വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദ കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. പി.കെ. ബിജു (മുന്‍ എം.പി ), റജി സക്കറിയ (സിന്‍ഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിന്‍ ഡിക്കേറ്റ് അംഗം), പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണന്‍ (രജിസ്ട്രാര്‍ ), പ്രൊഫ. പി. ആര്‍ ബിജു (ഡയറക്ടര്‍, കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുന്‍ എം. എസ് ( ചെയര്‍മാന്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്‍), പ്രൊഫ. ജിന്‍ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്‌സിറ്റി അലമ്‌നെ അസോസിയേഷന്‍ ) സ്വാഗതവും ഡോ. പി. മനോജ് (കണ്‍വീനര്‍, എഡ്യു വിഷന്‍ ) നന്ദിയും പറയും.
പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. 11.30 ന് നടക്കുന്ന പ്ലീനറി സെഷന്‍ വിവിധ മേഖലകളില്‍ പ്രശസ്തരും എം.ജി സര്‍വ്വകലാശാല ക്യാമ്പസ് പൂര്‍വ്വ വിദ്യാര്‍ഥികളുമായ ഡോ. സി. എച്ച് സുരേഷ് (ഡയറക്ടര്‍, എസ്. ആര്‍. ഐ. ബി. എസ്, കേരള), പ്രൊഫ. ജിന്‍ ജോസ് (ലീഡ്‌സ് യൂണിവേഴ്‌സിറ്റി, യു.കെ), ഡോ. അജികുമാര്‍ പാറയില്‍ (സി.ഇ. ഒ, മാനുഷ് ബയോ, യു. എസ് എ ), പ്രൊഫ. കുരുവിള ജോസഫ് (ഐ. ഐ. എസ്.ടി, തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ ബി (സംവിധായകന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി), പ്രൊഫ. സെനോ ജോസ് (സിന്‍ഡിക്കേറ്റ് അംഗം), കെ. പി റഷീദ് (ഏഷ്യാനെറ്റ് ന്യൂസ് ) എന്നിവര്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലലുടെ ഭാവിയെ സംബന്ധിക്കുന്ന കാഴ്ടപ്പാടുകള്‍ പങ്കുവയ്ക്കും.
12.30 ന് ആരംഭിക്കുന്ന ഒന്നാമത്തെ സെഷന്‍ സയന്‍സ് ടെക്‌നോളജി, ഇന്‍ഡസ്ട്രി, ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രപ്രൊണര്‍ഷിപ്പ് മേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി ചര്‍ച്ച ചെയ്യും. പ്രോഫ. മനോജ്കുമാര്‍ ടി കെ (ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള), പ്രൊഫ. അജിത് പരമേശ്വരന്‍ (ഐ സി ടി എസ്, ബെംഗലൂരു), ഡോ. എബി സന്തോഷ് അപ്രേം (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്), ഡോ. സംഗീതാ ചേനംപുല്ലി (എസ് എന്‍ ജി എസ് കോളേജ്, പട്ടാമ്പി), ഡോ. രാധാകൃഷ്ണന്‍ ഇ കെ (എം ജി യൂണിവേഴ്‌സിറ്റി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും.
കലാ-സാഹിത്യ, മാധ്യമ പഠനമേഖലയുമായി ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദം ഉച്ചതിരിഞ്ഞ് 3.30 ആരംഭിക്കും. ഡോ. സി ബി സുധാകരന്‍ (എഴുത്തുകാരന്‍) ഡോ. മനോജ് കുറൂര്‍ (എഴുത്തുകാരന്‍, അധ്യാപകന്‍), ഇ. സനീഷ് (ന്യൂസ് ഡയറക്ടര്‍, ന്യൂസ് മലയാളം ), പ്രൊഫ പ്രീതി നായര്‍ (ശ്രീശങ്കാരാ കോളേജ് കാലടി) സിദ്ധാര്‍ത്ഥ് ശിവ (സംവിധായകന്‍), ഡോ. കെ പി ജയകുമാര്‍ (എന്‍ എസ് എസ് കോളേജ്, ചേര്‍ത്തല) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിക്കും.
രണ്ടാം ദിവസം രാവിലെ 9.30 ഗവേണന്‍സ്, പബ്ലിക് പോളിസി ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ സംവാദം നടക്കും. ഡോ. സുരേഷ് മാധവന്‍ (ടാറ്റാ ഇന്സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ), പ്രൊഫ. ബിനിത വി തമ്പി (ഐ ഐ ടി മദ്രാസ്), ഡോ. രേഷ്മാ ഭരദ്വാജ് (ശ്രീ ശങ്കരാ യൂണിവേഴ്‌സിറ്റി, കാലടി), ഡോ. ഷാജി എസ് (ഹൈദ്രബാദ് യൂമിവേഴ്‌സിറ്റി), ഡോ. എം എച്ച് ഇല്ലിയാസ് (എം ജി യൂണിവേഴ്‌സിറ്റി), ഡോ. മാത്യു എ വര്‍ഗീസ് (എം ജി യൂണിവേഴ്‌സിറ്റി) എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
രാവിലെ 11.30ന് ആരംഭിക്കുന്ന നാലാമത്തെ സെഷനില്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍, ഇന്‍ക്ലൂസിവിറ്റി ആന്റ് സസ്റ്റെയിനബിലിറ്റി എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലവയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ചര്‍ച്ചചെയ്യും. ഡോ. ഹേന എന്‍.എന്‍. (എസ്ഇകെ ഫൗണ്ടേഷന്‍ കേരള), എല്‍ദോ മാത്യൂസ് സി (ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍, കേരള), പ്രൊഫ. സുജിത് പാറയില്‍ (ഹൈദരാബാദ് യൂണിവേഴ്‌സിറ്റി), പ്രൊഫ. അനൂപ് അയ്യപ്പന്‍ (ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള), ഡോ. ഡിമ്പി വി ദിവാകരന്‍ (മഹാരാജാസ്, എറണാകുളം) എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും.
ഒന്നാം ദിവസം വൈകീട്ട് 7.30ന് ആരംഭിക്കുന്ന അന്താരാഷ്ട്രാ വിഭാഗത്തില്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന അക്കാദമിക വിദഗ്ധര്‍ ഓണ്‍ലൈനായി പങ്കെടുത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഭാവിയെക്കുറിച്ചുള്ള അന്താരാഷ്ട്രാ മാനങ്ങള്‍ അവതരിപ്പിക്കും. ഡോ. മനോജ് എന്‍ കൃഷണന്‍ (തെറാപ്യൂട്ടിക് ഡെവലപ്‌മെന്റ്,യു എസ് എ), സന്തോഷ് പിള്ള (മൈക്രോ സോഫ്റ്റ്, യു എസ് എ), ഡോ. സജി ജോര്‍ജ്ജ് (മാക് ഗില്‍ യൂണിവേഴ്‌സിറ്റി, കാനഡ), കൃഷ്ണകുമാര്‍ (വെരിലി ലൈഫ്‌സയന്‍സ്, യു എസ് എ), വിപിന്‍ ദാമോദരന്‍ (ഹോഗ്‌ടെണ്‍ മിഫിലിന്‍ ഹാര്‍കോട്ട്, യു എസ് എ), ഡോ ജേക്കബ് തെരവത്ത് (യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍, യു എസ് എ), ഡോ. ശാലിനി മാത്യു (നോര്‍ത്തേണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യു എസ് എ).
രണ്ടാം ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന യൂറോപ്യന്‍ സെഷനില്‍ ഡോ. ജോഷി ജോസഫ് (എന്‍ ഐ ഐ എസ് ടി, തിരുവനന്തപുരം ) മോഡറേറ്റര്‍ ആകും. ഓണ്‍ലൈന്‍ സംവാദത്തില്‍ പ്രൊഫ. സുരേഷ് സി പിള്ള (അറ്റലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അയര്‍ലന്റ്), പ്രൊഫ. രാഹുല്‍ രവീന്ദ്രന്‍ നായര്‍ (യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍), പ്രൊഫ. അജി മാത്യു (സ്റ്റോക്‌ഹോം യൂണിവോഴ്‌സിറ്റി, സ്വീഡന്‍), ഡോ. ഗോപകുമാര്‍ എസ് (യൂണിവേഴ്‌സിറ്റി ഓഫ് ഫ്രൈബെഗ്, ജര്‍മ്മനി), ചന്ദ്രകുമാര്‍ ആര്‍ പിള്ള (യൂറോപ്യന്‍ കമ്മീഷന്‍, ബല്‍ജിയം) എന്നിവര്‍ പങ്കെടുക്കും.
ഇന്ന് വൈകീട്ട് (ജനുവരി26) ആറ്മണിക്ക് എം ജി സര്‍വകലാശാലാ കലോത്സവത്തിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ''മെലഡീസ് ആന്റ് മെമ്മറീസ്'' എന്ന കലാസന്ധ്യയും ഉണ്ടാകും.