ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി 35,100 രൂപയുടെ ഗൂഗിൾ എഐ പ്രോ സൗജന്യം

35,100 രൂപയുടെ ഗൂഗിള്‍ എഐ പ്രോ ആണ് ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്.
jio
Published on

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഗൂഗിളുമായി സഹകരിച്ച് 35,100 രൂപയുടെ ഗൂഗിള്‍ എഐ പ്രോ ആണ് ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. 2025 നവംബർ 4 മുതൽ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ഗോ സൗജന്യമായി നൽകുമെന്ന് ഓപ്പൺ എഐ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജിയോയുടെ പ്രഖ്യാപനം. 18 മാസത്തേക്കാണ് ഈ സേവനം ലഭ്യമാകുക. ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ സേവനം പ്രഖ്യാപിച്ചിട്ടുള്ളത്.

മൈ ജിയോ ആപ്പ് വഴി എല്ലാ ജിയോ ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള ജിയോ ഉപയോക്താക്കൾക്ക് തുടക്കത്തിൽ ഈ ഓഫർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് ക്രമേണ മറ്റ് ഉപയോക്താക്കളിലേക്ക് ഉടൻ വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

jio
ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ 'ഡ്രോ' ഫീച്ചര്‍

ഗൂഗിളിൻ്റെ ഏറ്റവും മികച്ച ജെമിനി 2.5 പ്രോ മോഡലായ ജെമിനി ആപ്പിലേക്ക് ഉയർന്ന ആക്‌സസ്, അത്യാധുനിക നാനോ ബനാന, വിയോ 3.1 മോഡലുകൾ ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള ഉയർന്ന പരിധികൾ, പഠനത്തിനും ഗവേഷണത്തിനുമായി നോട്ട്ബുക്ക് എൽഎമ്മിലേക്കുള്ള വിപുലീകൃത ആക്‌സസ്, 2 ടിബി ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.

ജിയോ ഉപയോക്താക്കൾക്ക് മൈജിയോ ആപ്പ് വഴി ഈ ഓഫർ എളുപ്പത്തിൽ സജീവമാക്കാൻ കഴിയും. ഇതിനായി ആദ്യം മൈ ജിയോ ആപ്പിലേക്ക് പോവുക, ആപ്പിൻ്റെ മുകളിലായി ഒരു ബാനർ സജ്ജീകരിച്ചിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, "നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. ജിയോയ്ക്കുള്ള ഗൂഗിൾ ജെമിനി ഓഫറിനായുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾക്ക് ലഭിച്ചു. അടുത്ത ഘട്ടങ്ങളെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും" എന്ന സന്ദേശം ലഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com