'റോബോട്ടിനെ ജോലിക്കെടുക്കൂ,മനുഷ്യനെ പിരിച്ചുവിടൂ നയം' ബില്‍ഗേറ്റ്സിന്‍റെ മുന്നറിയിപ്പിന് പിന്നാലെ 60,000 ജീവനക്കാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി മൈക്രോസോഫ്റ്റ്

'റോബോട്ടിനെ ജോലിക്കെടുക്കൂ, മനുഷ്യനെ പിരിച്ചുവിടൂ, ഒരിക്കലും തിരിഞ്ഞുനോക്കുകയേ വേണ്ട' എന്ന അപകടകരമായ യുക്തിയിലേക്കാണ് കമ്പനികൾ മാറിക്കൊണ്ടിരിക്കുന്നത്"
Bill Gates Issues Chilling AI Job Warning as Microsoft Offers Buyouts to 60,000 Staff
Bill Gates Issues Chilling AI Job Warning as Microsoft Offers Buyouts to 60,000 StaffNews Malayalam
Published on: 
Updated on: 

സിയാറ്റിൽ: എഐയും ഓട്ടോമേഷനും തൊഴില്‍ കളയും എന്ന് ആശങ്കപ്പെട്ട് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 60,000 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി മൈക്രോസോഫ്റ്റ്. ടെക് ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് പുതിയ വാര്‍ത്ത. "കോർപ്പറേറ്റ് ലോകത്തിന്റെ ഘടന തന്നെ പൂർണ്ണമായും തകിടം മറിഞ്ഞിരിക്കുകയാണ്. 'റോബോട്ടിനെ ജോലിക്കെടുക്കൂ, മനുഷ്യനെ പിരിച്ചുവിടൂ, ഒരിക്കലും തിരിഞ്ഞുനോക്കുകയേ വേണ്ട' എന്ന അപകടകരമായ യുക്തിയിലേക്കാണ് കമ്പനികൾ മാറിക്കൊണ്ടിരിക്കുന്നത്" എന്നായിരുന്നു പുതിയ പ്രതിസന്ധിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് കുറച്ച് ദിവസം മുന്‍പ് തുറന്നടിച്ചത്.

അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ഗണിതം, ബയോളജി, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് തുടങ്ങിയ നിർണായക മേഖലകളിൽ പോലും എഐ മനുഷ്യനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും, എഐ കൊണ്ടുവരുന്ന തൊഴിൽ നഷ്ടങ്ങളെയും സാമ്പത്തിക പ്രത്യാഘാതങ്ങളെയും പ്രതിരോധിക്കാൻ ലോകത്തെ ഒരു സർക്കാരും ഇതുവരെ സജ്ജമല്ലെന്നും നേരത്തെ ബില്‍ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ബിൽ ഗേറ്റ്സ് ഉയർത്തിയ ഈ മുന്നറിയിപ്പുകൾ അക്ഷരംപ്രതി ശരിവെക്കുന്ന നടപടിയാണ് അദ്ദേഹം തുടക്കമിട്ട മൈക്രോസോഫ്റ്റിൽ നിന്ന് ഉണ്ടായത്.

Bill Gates Issues Chilling AI Job Warning as Microsoft Offers Buyouts to 60,000 Staff
സക്കർബർഗിന്റെ രഹസ്യ എഐ യുദ്ധം: ആപ്പിളിനെയും ആമസോണിനെയും വിറപ്പിച്ച 'മ്യൂസ് എഐ'

അമേരിക്ക, ഇന്ത്യ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഏകദേശം 60000 ജീവനക്കാരോട് സ്വയം വിരമിക്കൽ പാക്കേജ് സ്വീകരിച്ച് കമ്പനി വിടാൻ ആവശ്യപ്പെടുന്ന മെമ്മോ മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ പുറത്തിറക്കി. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ കാൽ ഭാഗത്തോളം വരുന്ന ലെവൽ 70-ലോ അതിൽ താഴെയോ ഉള്ള മിഡ്-ലെവൽ ജീവനക്കാർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കുമാണ് ഈ വോളണ്ടറി എക്സിറ്റ് ഓഫർ നൽകിയിരിക്കുന്നത്.

പരമ്പരാഗത ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനേക്കാൾ, തങ്ങളുടെ കോടിക്കണക്കിന് ഡോളറിന്റെ മൂലധനം അത്യാധുനിക എഐ ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകൾ, ഓപ്പൺഎഐ പാർട്ണർഷിപ്പ് എന്നിവയിലേക്ക് മാറ്റിവെക്കാനാണ് മൈക്രോസോഫ്റ്റ് മുൻഗണന നൽകുന്നത്. മുൻനിര ടെക് കമ്പനികളെല്ലാം എഐക്ക് വേണ്ടി മനുഷ്യ തൊഴില്‍ വെട്ടിക്കുറയ്ക്കുന്ന പുതിയ കോർപ്പറേറ്റ് നയത്തിന്റെ ഇരകളായി പതിനായിരക്കണക്കിന് ഐടി പ്രൊഫഷണലുകൾ മാറുന്ന കാഴ്ചയാണ് സിലിക്കൺ വാലി മുതൽ ഇന്ത്യയിലെ ഐടി ഹബ്ബുകളിൽ വരെ ഇപ്പോൾ ദൃശ്യമാകുന്നത്.

Bill Gates Issues Chilling AI Job Warning as Microsoft Offers Buyouts to 60,000 Staff
യൂട്യൂബിന് കനത്ത വെല്ലുവിളി; 'ഫീച്ചേഴ്സ്' അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
News Malayalam 24x7
newsmalayalam.com