
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഐഫോണ്‍ 17 സീരീസ് എത്തുകയാണ്. സെപ്റ്റംബര്‍ 9 നാണ് ലോഞ്ചിങ്. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ നാല് അപ്‌ഗ്രേഡഡ് മോഡലുകളാണ് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്‌ഗ്രേഡഡ് മോഡലുകള്‍ക്ക് വിലയും അല്‍പ്പം കൂടുതലായിരിക്കുമെന്ന് നേരത്തേ മുതല്‍ സൂചനയുണ്ടായിരുന്നു. ഇതിനിടയില്‍ യുഎസില്‍ 17, 17 പ്രോ മോഡലുകളുടെ വിലയും ലീക്കായിരുന്നു. 50 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണഗതിയില്‍ ആപ്പിള്‍ പുതിയ സീരീസുകള്‍ അവതരിപ്പിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വില 799 ഡോളര്‍ അല്ലെങ്കില്‍ 79,990 രൂപ എന്ന നിലയിലാണ് വിലയുണ്ടാകാറ്. എന്നാല്‍, ഇക്കുറി ഈ രീതിയിലും അല്‍പം മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീരീസിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17 128 ജിബിക്ക് 84,990 രൂപയെങ്കിലുമാണ് പ്രതീക്ഷിക്കുന്ന വില. ഐഫോണ്‍ 17 പ്രോയ്ക്ക് ഇന്ത്യയില്‍ 1,24,990 രൂപയെങ്കിലും വരും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 16 പ്രോ 125 ജിബിയുടെ വിലയേക്കാള്‍ കൂടുതലാണിത്. അതുപോലെ, 16 പ്രോ 256 ജിബിക്കും വില കൂടും.
ഇനി ഐഫോണ്‍ പ്രോ മാക്‌സിന്റെ വിലയിലേക്ക് വന്നാല്‍ കുറഞ്ഞത് 1,50,000 രൂപയെങ്കിലും ഇന്ത്യയില്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും വിലയെ കുറിച്ചുള്ള അന്തിമ വിവരം ലഭിക്കാന്‍ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും. സെപ്റ്റംബര്‍ 9 ന് ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് ലോഞ്ച്. ആപ്പിള്‍ ഡോട്ട് കോം, ആപ്പിള്‍ ടിവി, യൂട്യൂബ് ചാനല്‍ വഴി ലൈവായി ലോഞ്ച് കാണാം.