ആപ്പിൾ പ്രേമികൾക്ക് തിരിച്ചടി! മാക് ബുക്കിനും ഐ പാഡിനും വില കൂട്ടി

M5 സീരീസ് ചിപ്പിൽ നിർമിച്ച മാക്ബുക്ക് പ്രോയുടെ വില ഏകദേശം 20 ശതമാനമാണ് വർധിപ്പിച്ചത്
ആപ്പിൾ പ്രേമികൾക്ക് തിരിച്ചടി! മാക് ബുക്കിനും ഐ പാഡിനും വില കൂട്ടി
Published on
Updated on

മെമ്മറി ചിപ്പുകളുടെ വില വർധനവ് കാരണം, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ആപ്പിൾ. മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ പ്രാരംഭ വില 20 ശതമാനം മുതൽ 42 ശതമാനം വരെയാണ് വർധിപ്പിച്ചത്.

M5 സീരീസ് ചിപ്പിൽ നിർമിച്ച മാക്ബുക്ക് പ്രോയുടെ വില ഏകദേശം 20 ശതമാനമാണ് വർധിപ്പിച്ചത്. എം5 പ്രോ ചിപ്പുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 2,49,900 രൂപയിൽ നിന്ന് 2,99,900 രൂപയായി ഉയർന്നു. ഐപാഡ് എയറിൻ്റെ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. 13 ഇഞ്ച് ഐപാഡ് എയറിൻ്റെ അടിസ്ഥാന മോഡലിന്റെ വില 41.22 ശതമാനം വർധിച്ച് 1,19,900 ആയി. യൂണിറ്റിന് 84,900 രൂപയായിരുന്നു വില.

ആപ്പിൾ പ്രേമികൾക്ക് തിരിച്ചടി! മാക് ബുക്കിനും ഐ പാഡിനും വില കൂട്ടി
ടെലഗ്രാം തിരികെയെത്തി; എഡിറ്റിങ് ഫീച്ചറിന് ഈമാസം 30 വരെ വിലക്ക്

ഇതുവരെ ഈ വർധനവിൽ നിന്ന് ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ സംരക്ഷിച്ചു, പക്ഷേ ഇപ്പോൾ നിരവധി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇത് സ്വാഗതാർഹമായ വാർത്തയല്ലെന്ന് അറിയാമെന്നും പരിഹാരം കണ്ടെത്താൻ പരിശ്രമിക്കുകയാണെന്നും വില വർധനവ് സംബന്ധിച്ച് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില വർധന ഇതിനകം തന്നെ വ്യാപകമായി കഴിഞ്ഞു. പല ഉൽപ്പന്നങ്ങളുടെയും വില 40 ശതമാനമോ അതിൽ കൂടുതലോ ആയി വർധിച്ചിട്ടുണ്ട്. മെമ്മറി കാർഡുകൾ,ചിപ്പുകൾ എന്നിവ നിർമിക്കുന്ന കമ്പനികൾ അവരുടെ ഉത്പ്പന്നങ്ങളിൽ കൂടിയ പങ്കും എഐ ഡാറ്റാ സെൻ്ററുകൾക്ക് നീക്കി വയ്ക്കുന്നതാണ് മെമ്മറി കാർഡുകളുടേയും ചിപ്പുകളുടേയും വ്യാപകമായ വില വർധനക്ക് കാരണമായത്.

News Malayalam 24x7
newsmalayalam.com