അള്‍ട്രാ-തിന്‍..!! മോട്ടോറോള എഡ്‍ജ് 70 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി

എന്തൊക്കെയാണ് ഫോണിൻ്റെ സവിശേഷതകൾ എന്നു നോക്കാം
അള്‍ട്രാ-തിന്‍..!! മോട്ടോറോള എഡ്‍ജ് 70 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി
Published on
Updated on

സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ആണ് മുൻനിര സ്‍മാർട്ട്‌ഫോൺ കമ്പനികളിലൊന്നായ മോട്ടോറോള. ഇപ്പോഴിതാ പുതിയ ഹാൻഡ്‌സെറ്റ് ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. അള്‍ട്രാ-തിന്‍ മോഡലായ മോട്ടോറോള എഡ്‍ജ് 70 ഫോണ്‍ ആണ് കമ്പനി പുറത്തിറക്കുന്നത്. എന്തൊക്കെയാണ് അതിൻ്റെ സവിശേഷതകൾ എന്നു നോക്കാം. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഈ സ്‌മാർട്ട്‌ഫോൺ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുള്ള പുതിയ ഹാൻഡ്‌സെറ്റ് മൂന്ന് നിറങ്ങളിലാണ് എത്തുക. 5.99mm കട്ടിയുള്ള ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റും 6.67 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. മോട്ടോറോള എഡ്‍ജ് 70 ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7ജെൻ 4 പ്രോസസറാണ് നൽകുന്നത്. 4,800mAh ബാറ്ററിയും ഫോണിന് നൽകുമെന്നാണ് റിപ്പോർട്ടുകൾ. പവർ ബട്ടണും വോളിയം നിയന്ത്രണങ്ങളും ഈ സ്‍മാർട്ട്‌ഫോണിന്‍റെ വലതുവശത്താണ്.

അള്‍ട്രാ-തിന്‍..!! മോട്ടോറോള എഡ്‍ജ് 70 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി
ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത; അടുത്ത ഐഫോണ്‍ ലോഞ്ച് ഉടനെന്ന് സൂചന

ഈ സ്‍മാർട്ട്‌ഫോണിന്‍റെ അന്താരാഷ്ട്ര മോഡലിൽ 6.67 ഇഞ്ച് pOLED സൂപ്പർ എച്ച‍്ഡി ഡിസ്‌പ്ലേ (1,220 x 2,712 പിക്‌സൽ) 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് ലെവലും ഉണ്ട്. ഇത് സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് നൽകുന്നത്. മോട്ടോറോള എഡ്‍ജ് 70-ന് 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുണ്ട്. ഇത് ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ സ്‌മാർട്ട്‌ഫോണിന്‍റെ പിൻ ക്യാമറ യൂണിറ്റിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50-മെഗാപിക്‌സൽ ക്യാമറയുണ്ട്. മോട്ടോറോള എഡ്‍ജ് 70-ന്‍റെ 4,800 എംഎഎച്ച് ബാറ്ററി 68 വാട്‌സ് വയർഡ്, 15 വാട്‌സ് വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൽ മോട്ടോറോള എഡ്‍ജ് 70നായി ഒരു പ്രത്യേക മൈക്രോസൈറ്റ് സൃഷ്‌ടിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com