ബൈലിംഗ്വൽ ക്യാപ്ഷൻ, ടെംപ്ലേറ്റ് ഓവർലേ, ക്ലിപ്പ് ലോക്കിങ്; 'എഡിറ്റ്സ് ബൈ ഇൻസ്റ്റഗ്രാമി'ൽ പുത്തൻ ഫീച്ചറുകൾ

ഏറ്റവും പുതിയ അപ്ഡേറ്റ് വഴി വീഡിയോ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന പ്രധാന ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്...
ബൈലിംഗ്വൽ ക്യാപ്ഷൻ, ടെംപ്ലേറ്റ് ഓവർലേ, ക്ലിപ്പ് ലോക്കിങ്; 'എഡിറ്റ്സ് ബൈ ഇൻസ്റ്റഗ്രാമി'ൽ പുത്തൻ ഫീച്ചറുകൾ
Source: Files
Published on: 
Updated on: 

ഇൻസ്റ്റഗ്രാം എഡിറ്റിംഗ് ആപ്പായ 'എഡിറ്റ്സ് ബൈ ഇൻസ്റ്റഗ്രാം' (Edits by Instagram)-ൽ ഇനി പുതിയ ഫീച്ചറുകൾ. ഏറ്റവും പുതിയ അപ്ഡേറ്റ് വഴി വീഡിയോ എഡിറ്റിംഗ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ബൈലിംഗ്വൽ ക്യാപ്ഷൻ, ടെംപ്ലേറ്റ് ഓവർലേ, ക്ലിപ്പ് ലോക്കിങ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയതായി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്.

ബൈലിംഗ്വൽ ക്യാപ്ഷൻ, ടെംപ്ലേറ്റ് ഓവർലേ, ക്ലിപ്പ് ലോക്കിങ്; 'എഡിറ്റ്സ് ബൈ ഇൻസ്റ്റഗ്രാമി'ൽ പുത്തൻ ഫീച്ചറുകൾ
വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

- ദ്വിഭാഷാ ക്യാപ്ഷനുകൾ (Bilingual Captions): വീഡിയോയിലെ ക്യാപ്ഷനുകൾ മറ്റൊരു ഭാഷയിലേക്ക് സ്വയം തർജ്ജിമ (Translate) ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. തുടക്കത്തിൽ ഇംഗ്ലീഷ്, ഇന്തോനേഷ്യൻ, റഷ്യൻ, പോർച്ചുഗീസ്, ഗുജറാത്തി, സ്പാനിഷ്, ഹിന്ദി, കൊറിയൻ, ബംഗാളി, ജർമ്മൻ, ഇറ്റാലിയൻ, തായ്, ഫ്രഞ്ച്, ജാപ്പനീസ്, കന്നഡ എന്നീ ഭാഷകളിലാകും ഫീച്ചർ ലഭ്യമാകുക. ഭാവിയിലെ അപ്‌ഡേറ്റുകളിൽ കൂടുതൽ ഭാഷകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടുത്തിയേക്കും.

- ടെംപ്ലേറ്റ് ഓവർലേ (Template Overlay): ഒരേ തരത്തിലുള്ള വീഡിയോകൾ വേഗത്തിൽ നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ ടെംപ്ലേറ്റുകൾ. ഇതിലൂടെ ചിത്രങ്ങളും ഗ്രാഫിക്സുകളും എളുപ്പത്തിൽ ലെയറുകളായി (Layers) ചേർക്കാൻ സാധിക്കും.

- ക്ലിപ്പ് ലോക്കിംഗ് (Clip Locking): വലിയ വീഡിയോകൾ എഡിറ്റ് ചെയ്യുമ്പോൾ, പ്രധാനപ്പെട്ട ക്ലിപ്പുകൾ മാറ്റം വരാതെ ഒരിടത്ത് തന്നെ പ്ലേസ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.

- സീസണൽ ഓഡിയോ (Summer-themed Sound Effects): പുതിയതായി സമ്മർ-തീം ശബ്ദങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- ഹൈ റെസല്യൂഷൻ ടൂളുകൾ: വാട്ടർമാർക്കില്ലാതെ 4K റെസല്യൂഷനിൽ വീഡിയോകൾ എക്സ്പോർട്ട് ചെയ്യാനും, എഐ ഇമേജ് ആനിമേഷൻ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ നൂതന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കും.

News Malayalam 24x7
newsmalayalam.com