കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 13എസ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. വൺപ്ലസ് 13ന് ബദലായി താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാം എന്നതാണ് 13എസിനെ പ്രിയങ്കരമാക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കമ്പനിയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്ത ലോഞ്ച് ഇവന്റിൽ, ഫോണിൻ്റെ വില, സവിശേഷതകൾ മുതൽ കളർ ഓപ്ഷൻ വരെ എല്ലാം വൺപ്ലസ് വ്യക്തമാക്കിയിട്ടുണ്ട്.
54,999 രൂപ മുതൽക്കാണ് വൺപ്ലസ് 13എസ് വിപണിയിൽ ലഭ്യമാകുക. വൺപ്ലസ് 13ആറിൻ്റെയും (42,999 രൂപ) വൺപ്ലസ് 13ൻ്റെയും (69,999 രൂപ) ഇടയിലാണ് കമ്പനി ഫോണിൻ്റെ വില നിശ്ചയിച്ചിരിക്കുന്നത്.
ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വൺപ്ലസ് 13എസ് വിപണിയിലെത്തിയത്. 12 ജിബി RAM ഉള്ള 256 ജിബി സ്റ്റോറേജ് വൺപ്ലസ് 13എസ് മോഡലിന് 54,999 രൂപയാണ് വില. ഇൻഡറക്ടറി ഓഫറിന്റെ ഭാഗമായി 5,000 രൂപ ബാങ്ക് കിഴിവോടെ 49,999 രൂപയ്ക്ക് ഫോൺ വാങ്ങാം. എസ്‌ബിഐ ബാങ്ക് കാർഡ് ഉള്ളവർക്ക് ഈ ലോഞ്ച് സെയിൽ ഓഫർ പ്രയോജനപ്പെടുത്താം. 59,999 രൂപ വിലയുള്ള 12 ജിബി RAM + 512 ജിബി സ്റ്റോറേജ് വേരിയന്റും വിപണിയിലുണ്ട്.
വൺപ്ലസ് ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെറുതോ, കനം കുറഞ്ഞതോ, ആയ ഫോണല്ല 13എസ്. ഏറ്റവും ചെറുതും കനം കുറഞ്ഞതോ ആയ ഫോണല്ലെങ്കിലും വളരെ ഒതുക്കമുള്ളതാണ് വൺപ്ലസ് 13എസ് എന്നാണ് വളരെയധികം ആത്മവിശ്വാസത്തോടെ കമ്പനി അവകാശപ്പെടുന്നത്. എല്ലാത്തിനുമുപരി മാന്യമായ വിലയിൽ എല്ലാ സവിശേഷതകളുമുള്ള ഒരു നല്ല, ഉയർന്ന നിലവാരമുള്ള ഫോൺ രൂപകൽപ്പന ചെയ്തെന്നും വൺപ്ലസ് അവകാശപ്പെടുന്നുണ്ട്.
വൺപ്ലസ് 13എസിൻ്റെ സവിശേഷതകൾ
ഡിസ്പ്ലേ: 6.32-ഇഞ്ച് FHD+ 10-ബിറ്റ് സ്‌ക്രീൻ, 800nits ലോക്കൽ ബ്രൈറ്റ്‌നസ്, 1600nits HBM ബ്രൈറ്റ്‌നസ്, 1Hz-120Hz റിഫ്രഷ് റേറ്റ്, HDR 10+, 460 ppi.
ഏകദേശം 185 ഗ്രാം ആണ് പുതിയ വൺപ്ലസ് ഫോണിന്റെ ഭാരം
ഏകദേശം 8.15മില്ലിമീറ്റർ മാത്രമാണ് വൺപ്ലസ് 13sൻ്റെ കനം
ചിപ്‌സെറ്റ്: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
12GB LPDDR5X RAM
സ്റ്റോറേജ്: 256GB, 512GB UFS 4.0
ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഒഎസിലാണ് വൺപ്ലസ് 13എസ് പ്രവർത്തിക്കുക.
32 മെഗാപിക്സൽ സെൽഫി ക്യാമറ.
f/1.8 അപ്പേർച്ചറും OIS ഉം ഉള്ള 50-മെഗാപിക്സൽ സോണി LYT-700 പ്രൈമറി സെൻസർ. f/2.0 അപ്പേർച്ചർ, 2x ഒപ്റ്റിക്കൽ സൂം, EIS പിന്തുണയുള്ള 50-മെഗാപിക്സൽ S5KJN5 ടെലിഫോട്ടോ ഷൂട്ടർ.
5,850mAH ബാറ്ററി
80W ഫാസ്റ്റ് ചാർജിംഗ്
സെൻസറുകൾ: പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ് ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ