വൺപ്ലസ് 15 രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും; വില എത്രയാകും, സവിശേഷതകൾ എന്തൊക്കെ?

വൺപ്ലസ് 13 പുറത്തിറക്കിയ അതേ വർഷം തന്നെയാണ് വൺപ്ലസ് 15 വിപണിയിലെത്തുന്നതെന്നും ഇതിൻ്റെ സവിശേഷതയാണ്.
OnePlus 15
Published on

വൺപ്ലസ് 15 ഉടൻ ഇന്ത്യൻ വിപണിയിലെത്തും. വൺപ്ലസ് 13 പുറത്തിറക്കിയ അതേ വർഷം തന്നെയാണ് വൺപ്ലസ് 15 വിപണിയിലെത്തുന്നതെന്നും ഇതിൻ്റെ സവിശേഷതയാണ്. ക്വാൽകോമിൻ്റെ ഏറ്റവും പുതിയതും വേഗതയേറിയതുമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് 15. വൺപ്ലസ് 15 ന് 1.6K 6.78 ഇഞ്ച് LTPO AMOLED സ്‌ക്രീൻ, 165Hz റിഫ്രഷ് റേറ്റും 1,800 nits ഔട്ട്‌ഡോർ ബ്രൈറ്റ്‌നസും ഉണ്ടായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

വൺപ്ലസ് 15 ൻ്റെ വരവോടെ, കമ്പനി വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡ് ലേഔട്ട് ഉപേക്ഷിച്ച് പരമ്പരാഗതമായി കാണപ്പെടുന്ന സ്ക്വാറിഷ് ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്റ്റിക്‌സിൻ്റെ കാര്യത്തിൽ, വൺപ്ലസ് 15 ൽ 50 എംപി പ്രൈമറി ക്യാമറയും 50 എംപി അൾട്രാവൈഡ് ലെൻസും 3.5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടുന്നുണ്ട്.

OnePlus 15
പുതുവർഷസമ്മാനം; സാംസങ് ഗാലക്‌സി എസ്26 അൾട്രാ 5ജി, വിവോ X300 പ്രോ 5ജിയും വിപണിയിലെത്തും

120W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7,300mAh സിലിക്കൺ കാർബൺ ബാറ്ററിയാണ് ഈ ഉപകരണത്തിൽ സജ്ജമാക്കിയിട്ടുള്ളതെന്നാണ് സൂചന. ഇത് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും വൺപ്ലസ് അവകാശപ്പെടുന്നു.

വൺപ്ലസ് 15 നവംബർ 13 ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. യൂട്യൂബിലും വൺപ്ലസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇവൻ്റ് ഓൺലൈനായി തത്സമയം സംപ്രേഷണം ചെയ്യും. അതേ ദിവസം രാത്രി 8 മണിക്ക് ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.

OnePlus 15
മസ്‌കിന്റെ ശമ്പള പാക്കേജ് 88 ലക്ഷം കോടി രൂപ! ടെസ്‌ലയില്‍ ഇനി നടക്കാന്‍ പോകുന്നത് എന്ത്?

വൺപ്ലസ് 15 ഏകദേശം 70,000 രൂപ വിലയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ, സാൻഡ് ഡ്യൂൺ എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകുമെന്നുമുള്ള വിവരവും ലഭിച്ചിട്ടുണ്ട്. കൂടാതെ ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റുകൾ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഇത് ലഭ്യമാകാൻ സാധ്യതയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com