ഓപ്പോ കെ14എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വില വിവരങ്ങൾ അറിയാം

ഫെബ്രുവരി 16 മുതൽ ഫോണിൻ്റെ വിൽപ്പന ആരംഭിക്കും.
OPPO K14x 5G
Published on
Updated on

കൊച്ചി: ഓപ്പോയുടെ കെ സീരീസിൽ ഉൾപ്പെടുന്ന പുതിയ ബജറ്റ് സ്മാർട്ട്‌ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഓപ്പോ കെ14എക്സ് 5ജി സ്മാർട്ട് ഫോൺ ആണിത്. 6500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും സൂപ്പർ വൂക് ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിൻ്റെ പ്രധാന സവിശേഷതകൾ.

ഫെബ്രുവരി 16 മുതൽ ഫോണിൻ്റെ വിൽപ്പന ആരംഭിക്കും. ഇപ്പോൾ ഉപഭോക്താക്കൾക്ക് ലോഞ്ച് ഓഫറുകളുടെ ഭാഗമായി മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി ചേർത്ത് കൂടുതൽ വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്.

6.75 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേ സ്ക്രീനാണ് ഫോണിലുള്ളത്. 1604 x 720 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണിത്. 120 Hz റീഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്നുണ്ട്. 6500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിനൊപ്പം 45 W സൂപ്പർ വൂക് ഫാസ്റ്റ് ചാർജറും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രൊസസർ ആണ് ഫോണിലെ ചിപ്പ്.

OPPO K14x 5G
പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

50 മെഗാ പിക്സൽ റിയർ ക്യാമറയും 2 എംപി പോർട്രെയിറ്റ് സെൻസറുമാണ് ഇതിലുള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുണ്ട്. f/2.4 അപ്പർച്ചറാണ് പോർട്രെയിറ്റ് സെൻസറിനുള്ളത്. 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഫ്രണ്ട് ക്യാമറ: f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP64 റേറ്റിങ് ലഭിച്ചിട്ടുണ്ട്.

4 GB + 128 GB മോഡലിന് 14,999 രൂപയും, 6 GB + 128 GB സ്റ്റോറേജ് സ്മാർട്ട് ഫോണിന് 16,999 രൂപയുമാണ് വില. ഇതിന് ആദ്യ വിൽപ്പനയിൽ 1500 രൂപ ഡിസ്കൗണ്ട് ബാങ്ക് കാർഡുകളിലൂടെ നേടാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ കാർഡിലൂടെ ഈ ഓഫർ വിനിയോഗിക്കാം. ഇങ്ങനെ 13499 രൂപ മുതൽ ഓപ്പോ കെ14എക്സ് 5ജി വാങ്ങിക്കാം. മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഡീലും ഇതോടൊപ്പം ലഭ്യമാകും.

OPPO K14x 5G
ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി 'സർവം AI'

Related Stories

No stories found.
News Malayalam 24x7
newsmalayalam.com