കാശിനുള്ളതുണ്ടോ? ഓപ്പോ റെനോ 14 സീരിസ് ഇന്ത്യയിലെത്തി; വിലയെത്ര, സവിശേഷതകൾ എന്തൊക്കെ?

ക്യാമറ പ്രകടനത്തിനാണ് ഇത്തവണ ഓപ്പോ കൂടുതൽ ഊന്നൽ നൽകിയത്
Oppo reno 14 series. ഓപ്പോ റെനോ 14 പ്രോ 5G, ഓപ്പോ റെനോ 14 5G
ഓപ്പോ റെനോ 14 പ്രോ 5G, ഓപ്പോ റെനോ 14 5G എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്Source: OPPO
Published on

കാത്തിരിപ്പിനൊടുവിൽ ഓപ്പോ റെനോ സീരിസ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ഓപ്പോ റെനോ 14 പ്രോ 5G, ഓപ്പോ റെനോ 14 5G എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. ഡിസൈൻ, പ്രകടനം, ക്യാമറ, എഐ പവർ സവിശേഷതകൾ എന്നിവയിൽ നിരവധി അപ്‌ഗ്രേഡുകളാണ് ഓപ്പോ ഉപഭോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്.

വിലയെത്ര?

12 ജിബി റാമും 256 ജിബി സ്റ്റോറേജ്, 12 ജിബി റാമും 512 ജിബി സ്റ്റോറേജ്- എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ ഓപ്പോ റെനോ 14 പ്രോ 5G ലഭ്യമാണ്. 256 ജിബി സ്റ്റോറേജിന് 49,999 രൂപയും, ഉയർന്ന മോഡലിന് 54,999 രൂപയുമാണ് വില.പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് വിപണിയിലെത്തുന്നത്.

ഫോറസ്റ്റ് ഗ്രീൻ, പേൾ വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റെനോ 14 ലഭ്യമാവുക.

ഓപ്പോ റെനോ 14 5G - 8 ജിബി റാം, 256 ജിബി സ്റ്റോറേജ്- 37,999 രൂപ

ഓപ്പോ റെനോ 14 5G - 12 ജിബി റാം, 256 ജിബി സ്റ്റോറേജ്- 39,999 രൂപ

ഓപ്പോ റെനോ 14 5G - 12 ജിബി റാം, 256 12 ജിബി റാംജിബി സ്റ്റോറേജ്- 42,999 രൂപ

സവിശേഷതകൾ എന്തെല്ലാം?

ഇത്തവണ ക്യാമറ പ്രകടനത്തിനാണ് ഓപ്പോ കൂടുതൽ ഊന്നൽ നൽകിയത്. AI- പവർ ചെയ്ത ക്യാമറ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ , ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം എന്നിവയാണ് റെനോ 14 പ്രോയുടെ സവിശേഷത. റെനോ 14ൽ ഫുൾ HD+ (1080p) റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേയും കാണാം.

റെനോ 14 പ്രോ : 50MP പ്രധാന ക്യാമറ (ഓമ്‌നിവിഷൻ OV50E സെൻസർ), 50MP അൾട്രാവൈഡ് , 3.5x ഒപ്റ്റിക്കൽ സൂമും 120x ഡിജിറ്റൽ സൂമും ഉള്ള 50MP ടെലിഫോട്ടോ ലെൻസ് (സാംസങ് JN5 സെൻസർ) എന്നിവയാണ് കാണാൻ കഴിയുക. റെനോ 14 : 50MP പ്രധാന ക്യാമറ (സോണി IMX882 സെൻസർ), 8MP അൾട്രാവൈഡ് , 50MP ടെലിഫോട്ടോ എന്നിവയും ഉണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് റെനോ 14 പ്രോയിൽ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 80W വയർഡ്, 50W വയർലെസ് ചാർജിംങ്ങിന് പിന്തുണയുള്ള 6200mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പാണ് റെനോ 14ൽ ഉണ്ടാകുക. 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6000mAh ബാറ്ററി എന്നിവയുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com