ബിഎസ്എന്‍എല്‍ 4-ജി രാജ്യവ്യാപകം; 98,000 മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

ഉദ്ഘാടനവേളയിൽ 97,500-ലധികം 4G മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്തു.
PMOIndia
98,000 മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി Source: x/ @BSNLCorporate
Published on

ഡൽഹി: ബിഎസ്എന്‍എലിൻ്റെ 4-ജി സേവനങ്ങള്‍ ഇനിമുതൽ രാജ്യവ്യാപകമാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇതിൻ്റെ ഉദ്ഘാടനം ഒഡീഷയിൽ വച്ച് നിർവഹിച്ചു. ഉദ്ഘാടനവേളയിൽ 97,500-ലധികം 4G മൊബൈൽ ടവറുകൾ കമ്മീഷൻ ചെയ്തു.ഇതിൽ ടെലികോം സേവന ദാതാവിൻ്റെ 92,600 4G സാങ്കേതിക സൈറ്റുകളും ഉൾപ്പെടുന്നുവെന്ന് പി‌ടി‌ഐ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദി മിൻ്റ് റിപ്പോർട്ട് ചെയ്തു.

"ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ വിടവ് നികത്തുകയും ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം ബിഎസ്എൻഎല്ലിൻ്റെ 5ജി അപ്‌ഗ്രേഡിനും സംയോജനത്തിനും വഴിയൊരുക്കുന്ന ചുവടുവെപ്പാണ് ഇതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

മൊബൈൽ ടവറുകൾ സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇത് ഇന്ത്യയിലെ തന്നെ ഹരിത ടെലികോം സൈറ്റുകളുടെ കൂട്ടമാക്കി മാറ്റുകയും,സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളിൽ ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്യുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com