റിയല്‍മിയുടെ പുതിയ മോഡലായ റിയല്‍മി 15ടി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി 15T മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകൾക്ക് യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ് വില.
ഫ്ലോയിംഗ് സിൽവർ, സിൽക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. സെപ്റ്റംബർ 5 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഇ-സ്റ്റോർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഓൺലൈൻ വാങ്ങുന്നവർക്ക് നിർദ്ദിഷ്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്ക് 2,000 രൂപ കിഴിവും, സ്വൈപ്പ് ഇടപാടുകൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. സീറോ ഡൗൺ പേയ്‌മെൻ്റോടെ 10 മാസത്തെ നോ-കോസ്റ്റ് ഇഎംഐ പ്ലാനും ലഭ്യമാണ്. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗജന്യ റിയൽമി ബഡ്‌സ് T01 TWS ഇയർഫോണുകൾ ലഭിക്കും.
റിയൽമി 15T യിൽ 6.57 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,372 പിക്സലുകൾ) 4R കംഫർട്ട്+ അമോലെഡ് ഡിസ്പ്ലേ, 4,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്. 6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് SoC ആണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്, 12GB വരെ LPDDR4X റാമും 256GB വരെ UFS 3.1 സ്റ്റോറേജും റിയല്‍മി 15ടിയിൽ ഉൾപ്പെടുന്നു. ടെംപർറേച്ചർ സെറ്റ് ചെയ്യുന്നതിനായി 13,774 ചതുരശ്ര മില്ലീമീറ്റർ ഗ്രാഫൈറ്റ് ഷീറ്റുള്ള 6,050 ചതുരശ്ര മില്ലീമീറ്റർ എയർഫ്ലോ വേപ്പർ ചേമ്പർ (വിസി) കൂളിംഗ് സിസ്റ്റവും ഇതിിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.