ഞെട്ടിക്കാൻ 'റിയൽമി നിയോ 7 ടർബോ 5ജി' വരുന്നു; പ്രധാന ഫീച്ചറുകൾ അറിയാം

കുറഞ്ഞ വിലയിൽ നിരവധി മികച്ച ഫീച്ചറുകൾ വാഗ്ദാനം ഉണ്ടെന്നതാണ് ഈ റിയൽമി ഫോണിന്റെ പ്രധാന സവിശേഷത.
റിയൽമി നിയോ 7 ടർബോ 5ജിX/ Tech Lagi
Published on

ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400E പ്രോസസർ അ‌ടക്കം നിരവധി മികച്ച ഫീച്ചറുകളുമായി റിയൽമി നിയോ 7 ടർബോ 5ജി (realme Neo7 Turbo) വരുന്നു. ഈ മോഡൽ നിലവിൽ ​ചൈനയിലാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. കുറഞ്ഞ വിലയിൽ നിരവധി മികച്ച ഫീച്ചറുകൾ വാഗ്ദാനം ഉണ്ടെന്നതാണ് ഈ റിയൽമി ഫോണിന്റെ പ്രധാന സവിശേഷത. 3.4 GHz ഒക്ട കോർ ​​ഡൈമൻസിറ്റി 9400e 4nm പ്രോസസർ ആണ് റിയൽമി നിയോ7 ടർബോ 5ജിയുടെ കരുത്ത്.

6.78 ഇഞ്ച് (2800 × 1280 പിക്സൽ) 144Hz OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608 Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിങ്, ഫുൾ ബ്രൈറ്റ്നസ് DC ഡിമ്മിങ് എന്നിവയാണ് റിയൽമി നിയോ 7 ടർബോ 5G ഫോണിൻ്റെ പ്രധാന ഫീച്ചറുകൾ.

2.45 ദശലക്ഷം പോയിൻ്റ് സ്കോർ നേടിയ കരുത്തൻ ചിപ്സെറ്റുമായി ഈ ഫോൺ വരുന്നത്. കൂടാതെ ജിടി പെർഫോമൻസ് എഞ്ചിൻ 2.0യും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം Immortalis-G720 MC12 ജിപിയു, 12GB/ 16GB LPDDR5X റാം, 256GB/512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യു.ഐ 6.0ൽ ആണ് പ്രവർത്തനം.

ഗ്രാഫീൻ ഐസ്, സെൻസിംഗ് ഡബിൾ, ലെയർ കൂളിംഗ് സഹിതമാണ് നിയോ 7 ടർബോ എത്തിയിരിക്കുന്നത്. മികച്ച പെർഫോമൻസിനായി 16 ജിബി വരെ 'എൽ‌പി‌ഡി‌ഡി‌ആർ 5 എക്സ്' RAM, 1 ടിബി വരെ യു‌എഫ്‌എസ് 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. IP69 + IP68 + IP66 വാട്ടർപ്രൂഫ് ബോഡിയുമായാണ് ഈ റിയൽമി ഫോൺ എത്തിയിരിക്കുന്നത്.

ഡ്യുവൽ ഫ്രീക്വൻസി ജി‌പി‌എസ്, ക്വാഡ് ഫ്രീക്വൻസി ബീഡൗ, ഹൈ എനർജി ഔട്ട്‌ഡോർ മോഡ്, എക്സ് ആക്സിസ് ലീനിയർ മോട്ടോർ, 360° NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്. റിയർ പാനലിൽ ക്രിസ്റ്റൽ എൻഗ്രേവ്ഡ് ടെക്സ്ചർ, ഫ്ലാഷ് DART ലോഗോ എന്നിവയുമുണ്ട്.

റിയൽമി നിയോ 7 ടർബോ 5ജിയുടെ 12 GB + 256 GB അ‌ടിസ്ഥാന വേരിയന്റിന് ഏകദേശം 23,710 രൂപയാണ് വില. 16 GB + 256 GB വേരിയൻ്റിന് ഏകദേശം 27,270 രൂപ, 12 GB + 512 GB വേരിയന്റിന് ഏകദേശം 29,650 രൂപ, 16 GB + 512 GB വേരിയന്റിന് ഏകദേശം 32,025 രൂപ എന്നിങ്ങനെയാണ് ചൈനീസ് മാർക്കറ്റിനെ ആസ്പദമാക്കിയുള്ള ഇന്ത്യൻ വിപണി വില വരിക. മെയ് 31 മുതൽ ഓൺലൈനിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com