സാംസങ് എ17 5ജി ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ലോഞ്ചിന് മുന്നോടിയായി ഒരു ടിപ്‌സ്റ്റർ, ഹാൻഡ്‌സെറ്റിന്റെ ഇന്ത്യൻ വേരിയൻ്റിന് വില വെളിപ്പെടുത്തി. ലീക്കായ റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് വേരിയന്റുകളിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ഫോൺ ഇതിനോടകം തന്നെ പ്രധാന യൂറോപ്യൻ വിപണികളിൽ ലോഞ്ച് ചെയ്തിരുന്നു. കറുപ്പ്, നീല, ആഷ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് യൂറോപ്യൻ വേരിയന്റുകൾ എത്തിയത്. മാലി-ജി82 എംപി2 ജിപിയുവിനൊപ്പം സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 1330 എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഉം ഇതിൽ ഉൾപ്പെടുന്നു.
നിരവധി അപ്‌ഗ്രേഡുകളോടെ, ഗാലക്‌സി എ16 5ജിയുടെ പിൻഗാമിയായാണ് ഡിവൈസ് എത്തുന്നത്. 90ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീൻ ഹാൻഡ്സെറ്റിൽ ഉണ്ടാകും. ഗാലക്‌സി എ17 5ജി 5ജി, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി എന്നിവയെ പിന്തുണയ്ക്കും. 25വാൾട്ട് വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക.
അൺലോക്ക് ചെയ്യുന്നതിനായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഫോണിൽ ഉണ്ടായിരിക്കാനാണ് സാധ്യത. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, 50-മെഗാപിക്സൽ എഫ്/1.8 പ്രൈമറി സെൻസറും 2-മെഗാപിക്സൽ എഫ്/2.2 മാക്രോ ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. മുൻവശത്ത്, എഫ്/2.0 അപ്പേർച്ചറുള്ള 13എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കും.
6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള പുതിയ എ17 ന്റെ അടിസ്ഥാന വേരിയൻ്റിൻ്റെ വില ഇന്ത്യയിൽ ഏകദേശം 18,999 രൂപ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 20,499 രൂപയും 23,499 രൂപയും വില വരുമെന്നും റിപ്പോർട്ടുണ്ട്.